എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ



പത്മനാഭപുരം എന്ന ഗ്രാമം .നാട്ടിലെ മിക്കവരും ശുചിത്വത്തിന് വലിയ വില കല്പിക്കുന്നവരാണ്. എങ്കിലും ഇടയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്നവരും ആ നാട്ടിൽ ഉണ്ടായിരുന്നു. ആ നാട്ടിലെ ഏറ്റവും വൃത്തിയും വെടിപ്പും ഉള്ള വ്യക്തിയായിരുന്നു മേനോൻ്റെകുടുംബം. എന്നാൽ അയൽക്കാരനായ രാമു യാതൊരു വൃത്തിയും ഇല്ലാത്ത വ്യക്തിയായിരുന്നു. അവൻ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. വൃത്തിയും വെടിപ്പും ഇല്ലാത്തതിനാൽ ആരും അവനെ ജോലിക്ക് എടുത്തില്ല . പലദിവസങ്ങളിലും കുടുംബം പട്ടിണിയിൽ ആയിരുന്നു അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ വൈറസ് എന്ന മഹാമാരി പടർന്നുപിടിച്ചു. സർക്കാരിൻറെ നിയമപ്രകാരം എല്ലാവരും ശുചിത്വം പാലിക്കേണ്ടത് അനിവാര്യമായി വന്നു. നാട്ടിലെ എല്ലാവരും ആ നിർദേശം അനുസരിച്ചു. എന്നാൽ രാമൻ പരമാവധി ശ്രമിച്ചെങ്കിലും ദാരിദ്ര്യവും പട്ടിണിയും മൂലം അവന് അത് സാധിച്ചില്ല. മറ്റുള്ളവർക്ക് ആദ്യം അവനോട് നീരസം തോന്നി. നാട്ടിലെ എല്ലാവരും ശുചിത്വം പാലിക്കുകയും ഒരാൾ അത് ലംഘിക്കുകയും ചെയ്താൽ അതു കൊണ്ടു തന്നെ പ്രസക്തിയില്ല എന്ന് നാട്ടുകാർക്ക് മനസ്സിലായി. രാമുവിൻ്റെ വീടിൻ്റെ ശുചിത്വം നാട്ടുകാരുടെ ആവശ്യം ആയി മാറി. രാമുവിൻ്റെ വീടും പരിസരവും വൃത്തിയാക്കാൻ നാട്ടുകാർ തുനിഞ്ഞിറങ്ങി. അവനെ തള്ളി പറഞ്ഞവരും കുറ്റപ്പെടുത്തിയവരും അവനെ സഹായിച്ചു. വേണ്ടതെല്ലാം നൽകി. നല്ല ഭക്ഷണവും ശുചിത്വമുള്ള വസ്ത്രവും നൽകി .ആ സമയത്ത് പുറത്തു പോകാൻ പറ്റില്ലായിരുന്നു. ആൾക്കാർ രാമുവിനും കുടുംബത്തിനും ആവശ്യമായ ഭക്ഷണപ്പൊതികൾ നൽകി. അങ്ങനെ അവർ പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കാൻ ആരംഭിച്ചു.

ഗുണപാഠം നാം ഒറ്റപ്പെടുത്തിയവരെയും വെറുത്തവരെയും മനസ്സിലാക്കാനുള്ള കാലമാകട്ടെ ഈ കൊറോണ കാലം മനസ്സുകൊണ്ട് ഒന്നിക്കാം അതിജീവിക്കാം


സാനിയ ആൻ വർഗീസ്
8 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ