എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025

സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനചരനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും സോഫ്റ്റ്‌ വെയർ സ്വാതന്ത്ര്യദിനത്തെ ക്കുറിച്ച് കുട്ടികൾ പ്രതിജ്ഞ എടുക്കുകയും,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പോസ്റ്റർ രചന നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ up ക്ലാസ്സിലെ കുട്ടികൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് സെമിനാർ എടുക്കുകയും,രക്ഷിതാക്കൾ ക്ക് "സോഷ്യൽ മീഡിയയിലെ കാണപ്പുറങ്ങൾ" എന്ന വിഷയത്തിലും സെമിനാർ എടുത്തു. Lk കുട്ടികൾ up ക്ലാസ്സുകളിലെ കുട്ടികൾ സ്വാതന്ത്രസോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തികൊടുക്കുകയും സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു.

സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യo വെക്കുന്നത്.