എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ രണ്ടിന് പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു

പ്രവേശനോത്സവം - 2025-26.

ജൂൺ 2

നീലീശ്വരം S.N.DP ഹയർസെക്കണ്ടറി സ്കുളിൽ 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി മിനിസേവ്യർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ എക് സൈസ് ഓഫീസർ ശ്രീ സിദ്ധിഖ് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. പുതുപുത്തൻ മലയാറ്റൂർ Young Scientist Award 2024-25 മാസ്റ്റർ ജോസഫ് ഷൈജുവിന് കൈമാറി. SSLC-22 NMMS 1 USS-6 LSS-2 ജേതാക്കൾക്ക് അവാർഡ് നൽകി ആദരിച്ചു. ഹെഡ്‌മിസ്ട്രസ് ശ്രീമതി രേഖ രാജ്., PTA president, ശ്രീമതി ഷെറിൻ ജോസ് MPTA ശ്രീമതി സിന്ധു നൈജു   , Senior Assistant ശ്രീമതി സ്മില്ലി ഹയർ സെക്ഡയറി പ്രിൻസിപ്പാൾ ശ്രീമതി നിഷ് പി രാജൻ, സ്നേഹിത ജൻഡർ ക്ലബ് പ്രതിനിധി എന്നിവർ സംസാരിച്ചു.

ജൂൺ 3

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികളെക്കൊണ്ട് പോസ്റ്റർ ചിത്രങ്ങൾ ലേഖനങ്ങൾ തയ്യാറാക്കിപ്പിച്ചു.

ജൂൺ 4

എല്ലാ ക്ലാസ്സുകളിലും ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ് നടത്തി.

ട്രാഫിക് സൈൻബോർഡുകൾ കുട്ടികൾ തയ്യാറാക്കി.

ജൂൺ 5

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിരുദ്ധ ഇൻസ്റ്റലേഷൻ സ്കൂളിന്റെ സ്റ്റേജിൽ സ്ഥാപിച്ചു. തുടർന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന ശുചിത്വ ക്യാമ്പയിൻ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജോയ് ആവോക്കാരൻ നിർവഹിച്ചു .ശേഷം പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .പഞ്ചായത്തിന്റെ ശുചിത്വ പരിപാടികളുടെ കൺവീനർ ശ്രീമതി രബി കൃഷ്ണ കേരളശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല ജോയിൻ സെക്രട്ടറി ശ്രീമതി ജനത പ്രദീപ്,എന്നിവർ ക്ലാസ്സെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി എൽ പ്രദീപിന്റെ നേതൃത്വത്തിൽ കുട്ടികൾ ഇൻസ്റ്റലേഷൻ തയ്യാറാക്കി. സുജാൽ സാറിന്റെ നേതൃത്വത്തിൽ Ncc കുട്ടികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു .

ജൂൺ 9

സമുദ്ര ദിനം വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ നൽകി

ജൂൺ 19 വായനദിനം

വായന ദിനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും റേഡിയോ ജോക്കിയും കാർട്ടൂണിസ്റ്റുമായ രാജൻ സോമസുന്ദരം നിർവഹിച്ചു. പൂതപ്പാട്ട് എന്ന കവിതയുടെ ദിശ ആവിഷ്കാരം, വായനദിന പ്രതിജ്ഞ കവിതാലാപനം,പുസ്തക പ്രദർശനം അക്ഷരദീപം തെളിയിക്കൽ എന്നിവ നടത്തി .

ആരോഗ്യം കായികം വ്യായാമ ഈ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നടത്തി . സുമ്പ ഡാൻസിന്റെ പ്രാധാന്യം വിളിച്ചോതുന്ന ക്ലാസുകൾ കൂടിയായിരുന്നു അത് .ഐസിടിയുടെ സഹായത്താൽ ക്ലാസുകൾ നടത്തി.