എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കായിക വിദ്യാഭ്യാസത്തിന് സ്കൂൾ വർഷത്തിന്റെ തുടക്കം മുതൽ കായികാധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനംനടക്കുന്നു.ജില്ലാ കായികമേളയിൽ വിവിധയിനങ്ങളിൽ സ്കൂൾ നേട്ടം കൈവരിച്ചിട്ടുണ്ട്. 2003മുതൽ 2007വരെ പത്തനംതിട്ട ജില്ലാ കായികമേളയിൽ ഫുട്ബോൾ മത്സരത്തിൽ സ്കൂൾ ടീം ചാമ്പ്യന്മാരായിരുന്നു .കണ്ണൻ,ലിബിൻ വർഗീസ്,ബിബിൻ തുടങ്ങിയവർ സ്കൂളിലെ മികച്ച കളിക്കാരായി മാറി. 2019ൽ പെൺകുട്ടികളുടെ വോളിബാൾ മത്സരത്തിൽ ജില്ലാ ചാമ്പ്യന്മാരായി.സ്‌കൂളിലെ അലീന ഉല്ലാസ്, അൽക്ക എസ് പണിക്കർ, ശിവജ്യോതി ബി, ഷിജിമോൾ എസ്, അലൻ ജോൺ, ദേവി വി എസ്, എന്നീ വിദ്യാർത്ഥിനികൾ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ഇതിൽ അലൻ ജോൺ എന്ന വിദ്യാർത്ഥിനി വോളിബാൾ അസോസിയേഷന്റെ സംസ്ഥാന തല മത്സരത്തിലേക്ക് ജില്ലാ ടീമിൽ ഇടം നേടി.