എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/അക്ഷരവൃക്ഷം/വിശപ്പിൻ്റെ വിളി

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പിന്റെ വിളി

വാത്സല്യത്തിൻ്റെ കുളിരിൽ മധുരം നുണയും വാർദ്ധക്യത്തിൽ അതിൻ്റെ നോവ് അറിയും
 വിശപ്പ് എന്ന വികാരം തടഞ്ഞുനിർത്താൻ ആവാത്ത
ഭ്രാന്തമായ ഒരു ഇരുട്ടാണ് അത്രേ 
വിയർപ്പറ്റു വീണു, തേടിയ ആദ്യത്തെ ചില്ലറത്തുട്ടുകൾ പീടികത്തിണ്ണയിൽ 
ഒട്ടിയ വയറുമായി  പുഞ്ചിരിക്കുന്നത് കാണാം 

പ്രണയമെന്ന ചിന്ത യെക്കാൾ ഭ്രാന്തമായ 
വികാര അനുഭൂതിയാണ് വിശപ്പ് 
പല പീടിക തിണ്ണകളിൽ വിശപ്പിൻ്റെ അലമുറ കേൾക്കാം 
ഇരുട്ടിൻ്റെ വീഥിയിൽ അവനെ ഭ്രാന്തൻ ആകുന്നു . ഹൃദയത്തിൻ്റെ താളങ്ങൾ
നിലച്ച ശവശരീരം മാത്രമായി ഇന്നും വഴിയരുകിൽ കിടക്കുന്നത് കാണാം.

 നവോത്ഥാനം പടുത്തുയർത്തുമ്പോൾ ഈ വിളി മാത്രം കേൾക്കാത്തതും കാണാത്തതും
 എന്തേ വാർദ്ധക്യത്തിൽ മരണത്തിൻ വാതിലിൽ എത്തി നിൽക്കും
അമ്മതൻ അമ്മിഞ്ഞ പാൽ മധുരിക്കും ഓർമ്മയായി മാത്രം 
ഒട്ടിയ വയറിൽ ഹൃദയമേ നിനക്കേഅറിയൂ വിലാപം. 

                                                       

 ധനുഷ് ടി മനോജ്
7 B എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കവിത