എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

ആരോഗ്യം മനുഷ്യന്റെ സമ്പത്താണ് രോഗത്തിനല്ല രോഗം വരാതെ ഇരിക്കാൻ ആണ് നാം ചികിൽസിക്കേണ്ടത് . വൃത്തി ഇല്ലായ്മ ആണ് പല രോഗങ്ങൾക്കും കാരണം. പരിസ്ഥിതിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തി വെച്ച വിനകൾ ആണ്. ബുദ്ധി ഉള്ള മനുഷ്യൻ ദുഷ്ടലാക്കോടെ ചെയ്ത പ്രവർത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ.

                          വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങൾ ആണ്. ജീവജാലങ്ങൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ്. സ്വാർത്ഥരായ മനുഷ്യർ പ്രകൃതിയിലെ വന്മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു. അതിനുപകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ അവർ ശ്രമിച്ചില്ല. വൃക്ഷനാശം മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറു നഷ്ടപെടുന്നതിനും ഇടയാക്കി. വൃക്ഷനശീകരണത്തോടെ  പുഴകൾ വറ്റി വരണ്ടു, ശുദ്ധജല ദൗർലഭ്യം ഉണ്ടായി.
          ജമലിനീകരണത്തിനു പല കാരണങ്ങൾ ഉണ്ട് രാസവളപ്രയോഗങ്ങളും കീടനാശിനിപ്രയോഗവും ജലമലിനീകരണം കൂടുതൽ രൂക്ഷമാക്കി. തൽഫലമായി ജലജീവികളും സസ്യങ്ങളും നശിക്കാൻ ഇടയായി. പുഴയിലെ മലിന ജലം ഭീകരമായ പല രോഗങ്ങളും ഉണ്ടാക്കി.
           വായുമലിനീകരണം ഇന്ന് ഏറ്റവുംആപത്കരമായ  ഘട്ടത്തിലായിരിക്കുന്നു.വൃക്ഷങ്ങളുടെയും മറ്റു സസ്യങ്ങളുടെയും അഭാവം വായു ശുദ്ധീകരണത്തിന് വിഘാതം  ആയിത്തീർന്നു .ലക്ഷോപലക്ഷം വാഹനങ്ങളിൽനിന്നുയരുന്ന പുകപടലങ്ങളും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന പുകപടലങ്ങളും അന്തരീക്ഷവായുവിനെ കൂടുതൽ മലിനപ്പെടുത്തുന്നു.മനുഷ്യൻ അശ്രദ്ധയോടെ വലിച്ചെറിയുന്ന ചപ്പുചവറുകളും മറ്റു പാഴ്വസ്തുക്കളും പ്രകൃതി നശീകരണത്തിനു ഇടയാക്കുന്നു .പ്ലാസ്റ്റിക്കിന്റെ  ഉപയോഗം പ്രകൃതി നേരിടുന്ന ഒരു വലിയ ഭീഷണിയാണ് .ഇന്ന് സർവസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുപകരണങ്ങൾ ഉപയോഗശൂന്യമായിക്കഴിയുമ്പോൾ നമ്മുടെ ചുറ്റുപാടും നാം വലിച്ചെറിയുന്നു .ഇത് മണ്ണിന്റെ ഫലഭൂയിഷ്ടി നശിപ്പിക്കുക മാത്രമല്ല സസ്യജാലങ്ങൾക്കു വളരാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നു .വെള്ളത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുപകരണങ്ങൾ ജലശുദ്ധീകരണത്തിന്റെ സാധ്യതകളും ഇല്ലാതാക്കുന്നു  ഫാക്ടറികളിൽനിന്നും ഒഴുക്കിവിടുന്ന മലിനജലം മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു .മാലിന്യങ്ങളും വഹിച്ചുകൊണ്ടൊഴുകുന്ന നദിയിലെ ജലം കുടിക്കുന്ന മനുഷ്യനും മറ്റു ജീവികളും രോഗം ബാധിച്ചു തീർദുഖത്തിനിരയാകുന്നു
വർഷ സി കെ
9A എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം