എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ്

ആർട്സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും രണ്ടു ദിവസങ്ങളിലായി സ്കൂൾയുവജനോത്സവങ്ങൾ നടത്തി വരുന്നു.നാലു സ്റ്റേജ് കളിലായി നടത്തി വരുന്ന പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. അധ്യാപകരുടെ മേൽനോട്ടത്തിലാണ്സബ് ഡിസ്‌ട്രിക്‌ട് യൂത്ഫെസ്റിവലിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്.ഓരോ ഐറ്റത്തിനും മൂന്നോ നാലോ അധ്യാപകർ മേൽനോട്ടം നൽകുന്നു. കൃത്യമായ തയാറെടുപ്പുകൾ എല്ലാ മത്സര ഇനങ്ങളിലും നൽകിവരുന്നു. പരമാവധി അധ്യയനം നഷ്ടപ്പെടുത്താതെ.കലാമേളക്കുവേണ്ടി തയാറാകാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.ക്ലബ് അംഗങ്ങളുടെ കൃത്യമായ കോർഡിനേഷനിലൂടെയും ചിട്ടയായ പരിശീലനത്തിന്റെയും ഫലമായി തുടർച്ചയായ 13 വർഷമായി തൃപ്പുണിത്തുറ സബ്ജില്ലാ OVERALL കിരീടം നമ്മുടെ സ്കൂളിനാണ് .