എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതിയുടെ നൊമ്പരങ്ങൾ      
പ്രകൃതിയായ അമ്മയെ   വേദനിപ്പിച്ചതിന്റെ ഭവിഷ്യത്താണ് നമ്മൾ അനുഭവിക്കുന്ന ഈ കൊറോണ യും  പ്രളയവുമൊക്കെ. നമ്മൾ നമ്മുടെ പ്രകൃതിയെ  നശിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നതു മൂലം നമ്മൾ തന്നെ ഇല്ലാതാവുന്നു. എത്ര കിട്ടിയാലും മതിയാവാത്ത മനുഷ്യനെ നമ്മൾ തടയണം. പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം പ്രകൃതിയുടെ ഹൃദയം അറിയണം. അപ്പോൾ പ്രകൃതിയും നമ്മളെ തിരിച്ചു സ്നേഹിക്കും. എന്ന് നമ്മൾ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയോ അന്ന് മുതൽ നമ്മൾ ക്ക് ജലവും മറ്റും കിട്ടാതായി. ഇങ്ങനെ തുടർന്നാൽ ഒരു തുള്ളി ശ്വാസം  കിട്ടാതെയാവും . നമ്മുടെ അമ്മയെ പരിപാലിക്കുന്ന പോലെ സ്വന്തം അമ്മയായ പ്രകൃതിയെയും നാം സംരക്ഷിക്കണം.  മരങ്ങൾ നട്ടു വളർത്തി നമ്മൾ മറ്റുള്ളവർക്ക് തണലാവണം. പ്രകൃതി എല്ലാ ജീവജാലങ്ങൾക്കും തണലായിട്ടും അന്നമാ യിട്ടും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. നമ്മൾ എന്ന് തൊട്ടാണോ പ്രകൃതിയെ ദ്രോഹിക്കാൻ  തുടങ്ങിയത് അന്ന് തൊട്ടാണ്  നമ്മുടെ ആയുസ്സും കുറഞ്ഞ് തുടങ്ങിയത്. അന്നുമുതൽ പ്രകൃതിയോട് നമ്മുടെ അകലം കൂടി. പ്രകൃതിയെ വേദനിപ്പിച്ചതിന്റെ  ശിക്ഷയാണ് ഈ കൊറോണ യും പ്രളയവും. നമ്മൾ മലയാളികൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനപൂർവം പറയുന്നു. നമ്മൾ കേരളത്തിൽ ഒത്തൊരു മയോടെ ജീവിക്കുന്നു. പ്രളയവും കൊറോണ യും വന്നപ്പോൾ ജാതിയും മതവും പണക്കാരും ഇല്ലാത്തവരും ഒന്നും പരിഗണിക്കാതെ ഒന്നായി നിന്നു. അങ്ങനെ നമ്മൾ ഒന്നായി നിന്ന് പ്രകൃതിയെ സംരക്ഷിക്കണം. അങ്ങനെ നമ്മൾ ചെയ്താൽ നല്ല മനുഷ്യരാകും. മനുഷ്യത്വം ഉള്ള വ്യക്തി ആകും. നമ്മുടെ കടമയാണ് പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത്. കർഷകരുടെ മാത്രം ജോലിയല്ല അത്.  നമ്മളും അവരെ സഹായിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യണം. ഈ  കാര്യങ്ങൾ നമ്മുടെ ഉള്ളിൽ നന്മയുടെ  വേരുകളായി നിലകൊള്ളും. അത് നമ്മളെ  നല്ല മനുഷ്യൻ ആക്കുന്നു. പ്രകൃതി ഇല്ലാതെ മനുഷ്യരില്ല.


ആദിത്യൻ കെ. പി.
8B എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം