എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ഞാൻ അറിഞ്ഞിരുന്നുവോ?

Schoolwiki സംരംഭത്തിൽ നിന്ന്

{

ഞാൻ അറിഞ്ഞിരുന്നുവോ?      

 ഒരു സന്ധ്യയിൽ ഈ ലോകത്ത് കാൽ കുത്തുമ്പോൾ ,
അറിഞ്ഞിരുന്നോ ഞാനീ പ്രയാണത്തിൽ ദൂരം...?
  ആ സന്ധ്യയിൽ ഈ ലോകത്ത് കൈകളാട്ടിയപ്പോൾ,
അറിഞ്ഞോ ഞാൻ ജീവിത ചങ്ങല തന്നെണ്ണം...?
ആ ദിവസം കാതോർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ,
ഓർത്തോ ശ്രാവണം നിലയ്ക്കാൻ ആഗ്രഹിക്കുമെന്ന് ?,
ആ ദിനം കണ്ണുകൾ നനവാൽ ചിമ്മിയപ്പോൾ,
ഓർത്തു വോ ഞാൻ കണ്ണടപ്പിന്റെ ശാശ്വതമാം സുഖം?
 അന്ന് കണ്ണുനീർ അടക്കാതിരുന്നപ്പോൾ,
നിനച്ചുവോ ചിരി പൊഴിക്കാൻ പാടുപെടുമെന്ന് ?
 അന്ന് ചുറ്റിലെ സുഗന്ധം ശ്വസിച്ചപ്പോൾ,
നിനച്ചുവോ സുഗന്ധത്തിനപ്പുറത്തെ ദുർഗന്ധത്തെ ?
അന്നൊരിക്കൽ മേനി കുളിർത്തപ്പോൾ ,
ഓർത്തുവോ ഞാൻ ജീവിത ഗ്രീഷ്മത്തെപ്പറ്റി?
അന്നൊരിക്കൽ പിറന്നുവീണപ്പോൾ ,
ചിന്തിച്ചുവോ ഉറപ്പുള്ള ആ മൃത്യുവേപ്പറ്റി?

റൂത്ത് മരിയ പോൾ
10 I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത