മുറ്റത്തെ തേൻമാവിൻ കൊമ്പിലി-
രുന്നൊരു അണ്ണാറക്കണ്ണൻ തുള്ളിച്ചാടി
തെക്കെ തൊടിയിലെ തേൻവരിക്കപ്ലാവിൻ ചില്ലയിലിരുന്നൊരു പൂങ്കുയിൽ നീട്ടിപ്പാടി
കുഞ്ഞിളം കാറ്റങ്ങു മൂളിപ്പറന്നപ്പോൾ-
മുല്ലപ്പൂവള്ളികൾ ഊഞ്ഞാലാടി
പുള്ളിപ്പശുവിന്റെ കിടാവിനെ നോക്കുമ്പോൾ
ചാഞ്ചക്കം ചാഞ്ചക്കം ചാടുന്നുണ്ട്
പിന്നെ
ഞാനെന്തിനാണിങ്ങനെ -
കൈകൊട്ടി കൈകൊട്ടി ഞാനും പാടി