എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണഒരു പാവമാണേ...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണഒരു പാവമാണേ

അയ്യോ ഇതെന്താ ഉരുണ്ടുരുണ്ട് വരുന്നേ?
 നിറയെ മുള്ളുപോലെ എന്തോ ഉണ്ടല്ലോ?
എന്നെ പിടിക്കുമോ?
 അയ്യോ അമ്മേ...!! പേടിക്കേണ്ട ഉണ്ണി, ഞാനൊന്നും ചെയ്യില്ല.
 നിങ്ങൾ എന്തിനാ ഇവിടെ വന്നത് ?
ആരാ നിങ്ങൾ?
 പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല
എൻറെ പേര് കൊറോണ... കൊറോണയോ ?
നിങ്ങൾ എല്ലാവരെയും കൊല്ലുന്ന ആളല്ലേ പോ എൻ്റെ അടുത്തുനിന്ന്...
 ഞാൻ മനുഷ്യരുടെ അത്രയും ക്രൂരനല്ല നിങ്ങൾ ഒരു ദിവസം എത്രയോ പേരെ കൊല്ലുന്നു
 എത്രയോ പേരുടെ ജീവിതങ്ങൾ കള്ളം പറഞ്ഞ് നശിപ്പിക്കുന്നു .
ഉണ്ണിയുടെ നാട്ടിലല്ലേ... ഓർമ്മയില്ലേ.. ഒന്നര വയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത്.
 അത്രയും ക്രൂരത ഞാൻ കാട്ടിയോ?
 ഞാൻ കാരണം എന്തെല്ലാം നല്ല കാര്യങ്ങൾ സംഭവിച്ചു. ഓരോ നിമിഷവും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പ്രകൃതിയിൽ ഇന്ന് ശുദ്ധവായു ശ്വസിക്കാൻ സാധിക്കുന്നില്ലേ?
 വീടുകളിൽ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാനും സമയം കിട്ടിയില്ലേ ?
ഓരോ 20 മിനിറ്റിലും നിങ്ങൾ കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ ഞാൻ നിങ്ങളെ തൊടില്ല, ഇത് എല്ലാവരോടും പറയണം കേട്ടോ
എന്നെ പേടിക്കേണ്ട ഞാൻ ഒരു പാവമാ....

 

3A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ