എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പരീക്ഷയില്ലാത്ത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പരീക്ഷയില്ലാത്ത അവധിക്കാലം

ചൈനയിലെ വുഹാനിൽ ഉദ്ഭവിച്ച ഒരു വൈറസാണ് നമ്മുടെയെല്ലാം ജീവിതം താറുമാറാക്കിയത്.ഞങ്ങൾ പരീക്ഷചൂടിലായിരുന്നു.ആ സമയത്താണ് ലോകത്തെ ഞെട്ടിവിറപ്പിച്ച കൊറോണ സമീപത്തും എത്തി എന്ന അറിവ് ഞങ്ങളെ നടുക്കിയത്.ആ സമയത്തെല്ലാം ഞങ്ങൾ സ്കൂളിൽ പോയിരുന്നു.പരീക്ഷടൈംടേബിൾ ഒക്കെയും കിട്ടി.ഒരു സ്കൂൾ ദിവസം ഉച്ചയോടുകൂടിയാണ് ഞങ്ങൾ വിഷമിപ്പിക്കുന്ന ആ വാർത്ത അറിഞ്ഞത്.എസ്.എസ്.എൽ.സി,പ്ലസ്ടു ഒഴികെ എല്ലാവർക്കും പരീക്ഷയില്ലാതെ സ്കൂൾ അടച്ചു.അത് ഞങ്ങൾക്കൊരു സന്തോഷവാർത്ത ആയിരുന്നു.എന്നാൽ സ്കൂളിലെ ഏഴാം ക്ലാസ്സിലെ കുട്ടികളെ ഇത് വളരെയധികം വേദനിപ്പിച്ചു.അവർ അടിച്ചുപൊളിച്ച് സെന്റോഫും കൂടി പിരിയാനായിരുന്നു പ്ലാൻ. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മദ്രസയും ഇല്ല. പിന്നീടുള്ള ദിവസങ്ങൾ ബോറടിയോടുകൂടിയുള്ള ദിവസങ്ങളായിരുന്നു. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ 14 വരെ ലോക്ക്ഡൗൺ അവസാനിക്കുന്നുവെന്നാണ് പറഞ്ഞത്.ഈ ഒരു ലോക്ക്ഡൗൺ സമയത്ത് മനുഷ്യർക്ക് ഒരുപാട് ചിന്തിക്കാനുള്ള സമയമാണ്.ബോറടിച്ചിരിക്കുന്ന ഈ സമയത്ത് നമ്മുക്കോർക്കാം.എത്രയെത്ര ഷോപ്പിങ്മാളുകൾ,എത്രയെത്ര തിയറ്ററുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹോട്ടലുകൾ ഇതൊക്കെ കയറിയിറങ്ങേണ്ട സമയമാണിത്.ഇതിൽ നിന്നും മനസ്സിലാക്കാം ഇതൊന്നുമില്ലാതെയും നമ്മുക്ക് ജീവിക്കാം.നമ്മുടെ ആവശ്യഘടകങ്ങളായ ഭക്ഷ്യവസ്തുക്കൾ, വണ്ടികൾ, ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ ഇതൊക്കെ നമ്മുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ലോകം വല്ലാത്ത പ്രതിസന്ധിയിലാണ്. ഈ അവധിക്കാലത്ത് എന്ന് സ്കൂളുകൾ തുറക്കുക എന്ന ചിന്തയെക്കാളുപരി നമ്മുടെ ലോകം എന്തായി തീരും?പഴയരീതിയിലേക്ക് തിരിച്ചുവരുമോ എന്ന ചിന്തയാണ് കൂടുതൽ. ന്യൂസ് കണ്ടും എഴുത്തും വായനയുമായി പ്രാർത്ഥനയോടെ ഈ അവധിക്കാലം മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. ഈ ലോകം മഹാമാരിയിൽ നിന്നും എത്രയും പെട്ടന്ന് മുക്തി നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഐഷ നിഹാല കെ എസ്
4 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം