എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വൈറസ്
   ഞാൻ നോവൽ കൊറോണ വൈറസ് . പേരുകേട്ട ഒരു വൈറസ് കുടുംബത്തിലെ അംഗം. നിങ്ങളെപ്പോലെ തന്നെ   പ്രകൃതിയിലെ ഒരു പ്രജ .ചൈനയിലെ ഒരു കാട്ടിലെ പന്നിയുടെ വൻകുടലിൽ  ജീവിച്ചു പോരുകയായിരുന്നു  ഞാൻ . നിങ്ങൾക്ക് അറിയാമോ ഞങ്ങൾക്ക് പുറത്തു ജീവിക്കാൻ കഴിയുകയില്ല ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിൽ ജീവിക്കാനേ ഞങ്ങൾക്ക് കഴിയൂ . പുറത്തുവന്നാൽ ഏതാനും മണിക്കൂറുകളേ  ഞങ്ങൾക്ക് ജീവിക്കാൻ കഴിയൂ  വവ്വാൽ ,എലി, പെരുച്ചാഴി പന്നി എന്നിങ്ങനെയുള്ള  ജീവികളെയാണ് ഞങ്ങൾ ജീവിക്കാൻ ആശ്രയിക്കുന്നത് . ഞങ്ങൾ ജീവിക്കുന്ന ജീവികൾക്ക്  ഞങ്ങൾ അസുഖം വരുത്താറില്ല . ചൈനക്കാർക്ക് കാട്ടുപന്നികളെ വളരെ ഇഷ്ടമാണല്ലോ. ഒരു നാൾ ഞാൻ പാർത്തിരുന്ന കാട്ടുപന്നി യെയും വെടിവെച്ച്  വീഴ്ത്തി . വുഹാൻ പട്ടണത്തിൽ കൊണ്ടു വിറ്റു.  ഞാൻ  പേടിച്ചത് പോലെ സംഭവിച്ചില്ല .കാട്ടുപന്നിയെ തൊലികളഞ്ഞ് കമ്പിയിൽ കോർത്ത് പൊരിച്ച്‌ തിന്നലാണ് അവർക്ക് ഇഷ്ടം. അങ്ങനെയാണെങ്കിൽ എൻറെ കഥയും അതോടെ തീരും .എന്നാൽ ആ പന്നിയെ മുറിച്ച് ആന്തരിക അവയവങ്ങൾ പുറത്തെടുത്തു കളഞ്ഞു. അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു .ഇറച്ചിവെട്ടുകാരൻറെ കയ്യിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു .അയാളുടെ മൂക്കു വഴി ശ്വാസനാളത്തിൽ കയറിപ്പറ്റാൻ സാധിച്ചു.  ഇനി 14 ദിവസം വിശ്രമം. ഈ സമയത്താണ് ഞങ്ങൾ പെറ്റുപെരുകുന്നത് കോശ വിഭജനം. ലക്ഷങ്ങളും കോടികളുമായി പെരുകാൻ ഞങ്ങൾക്ക് ഈ 14 ദിവസം ധാരാളം .ഞാൻ കയറിയ ആൾക്ക് 14 ദിവസം കഴിഞ്ഞപ്പോൾ പനിയും ചുമയും ജലദോഷവും തുടങ്ങി .ആ സമയം തന്നെ എൻറെ മക്കൾ അയാളുടെ ഭാര്യയുടെയും മക്കളുടെയും ശരീരത്തിൽ കയറി കൂടിയിരുന്നു .അയാളെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി .ശ്വാസതടസ്സവും ശ്വാസകോശത്തിലെ പഴുപ്പും കണ്ട ഡോക്ടർ ന്യൂമോണിയ ആണെന്ന് നിർണ്ണയിച്ചു ചികിത്സ തുടങ്ങി. ആറാം ദിവസം അയാൾ മരിച്ചു .ആ സമയം തന്നെ ആ മൃതശരീരത്തിൽ നിന്നും ഞാൻ ആ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി അങ്ങനെ എൻറെ മക്കളും ഞാനും കൂടി സർവ്വ വ്യാപനം നടത്തി .പനി പടർന്നു പിടിച്ചു മരുന്നു കണ്ടുപിടിക്കാത്ത രോഗം ദിവസവും ദിവസവും ആയിരങ്ങൾ ആശുപത്രികളിൽ എത്തിത്തുടങ്ങി ഒരുപാടൊരുപാട് മരണങ്ങൾ ലോകം പകച്ചു നിന്നു. ഗവേഷകർ തലപുകഞ്ഞ് ആലോചിച്ചു ഈ മാരകമായ രോഗം എവിടെനിന്നു വന്നു ഈ രോഗത്തിന് കാരണക്കാരനായ അണു ഏത്. ഇതിന്  പ്രതിവിധി  എന്ത് ? കുറച്ചു ദിവസത്തിനുള്ളിൽ ഞാൻ താമസിക്കുന്ന ഡോക്ടർ മരണമടഞ്ഞു . അധികം വൈകാതെ തന്നെ എന്നെ കണ്ടു പിടിച്ചു .ഞാൻ ‘നോവൽ കൊറോണ വൈറസ്’ എനിക്ക് പുതിയൊരു പേരും കണ്ടെത്തി കോവിഡ് 19 അവിടുന്നങ്ങോട്ട് എൻറെ ജൈത്രയാത്ര തുടങ്ങി . ലോകത്തിലെ അമേരിക്ക , ഫ്രാൻസ് , ഇറ്റലി , ജർമനി, ബ്രിട്ടൻ ,അറബ് രാജ്യങ്ങൾ തുടങ്ങി ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളത്തിൽ വരെ ഞാൻ എത്തി .കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയും വൃദ്ധരുടെ വിറയ്ക്കുന്ന കൈകളും എന്നെ വേദനിപ്പിക്കാറുണ്ട് . എന്ത് ചെയ്യാം എന്റെ ദൗത്യം ആണിത് . പ്രകൃതി ഏൽപ്പിച്ച സംഹാരത്തിൻറെ ദൗത്യം എന്നെ തോൽപ്പിക്കാൻ ഈ ലോകം തന്നെ ഒരുമിച്ചു നിൽക്കുകയാണ് .എനിക്ക് തോൽക്കാൻ ഇഷ്ടമാണ് മനുഷ്യർക്ക് മുൻപിൽ മനുഷ്യൻ ഇല്ലെങ്കിൽ ഈ ലോകം എന്തിന് കൊള്ളാം.  എനിക്കെതിരെ മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം . അതുവരെ പരമാവധി നിങ്ങളും എന്നെ പ്രതിരോധിക്കാൻ ശ്രമിക്കണം .വ്യക്തി ശുചിത്വം പാലിക്കുക ഇടയ്ക്കിടയ്ക്ക് കൈ കഴുകുക പരമാവധി വീടുകളിൽ ഇരിക്കുക പ്ര ളയവും സുനാമിയും ഒക്കെ കണ്ട് അതിനെല്ലാം കരുത്തോടെ നേരിട്ട നിങ്ങൾ എന്നെയും  കരുത്തോടെ നേരിടും. വിജയം നിങ്ങൾക്ക് തന്നെയാണ് പോരാട്ടം തുടരുക ഞാൻ എൻറെ ദൗത്യ ങ്ങളിലേക്ക് കടക്കട്ടെ .പോകും മുമ്പ് ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ അത് നിങ്ങളെ മഹാവിപത്തിലേക്ക് എത്തിക്കും. ഏതെങ്കിലുമൊരു കുറുനരിയുടെയോ  വവ്വാലിന്റെയോ വൻകുടലിൽ  എത്രയും വേഗം എനിക്ക് അന്ത്യവിശ്രമം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ ………
                                                                എന്ന്  നോവൽ കൊറോണ വൈറസ്
ആദില നഫീസ
6 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ