എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
                 ലോകത്തെ ഒന്നാകെ അട്ടിമറിച്ച  ഒരു  വൈറസാണ് കൊറോണ അഥവാ കോവിഡ്-19 . 1720-ൽ  പ്ലാഗ്, 1820- ൽ  കോളറ,1920 space cabe, എന്നപോലെ 2020- ൽ കൊറോണ. നൂറ്റാണ്ടിന് ശേഷമാണ്  ഇങ്ങനെയൊരു  ആളെ കൊല്ലി ഈ പ്രപഞ്ചത്തിൽ രൂപപ്പെടുന്നത്. ചരിത്രത്തിൽ പ്ലാഗ് കഴിഞ്ഞിട്ടുള്ള  ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത കൊറോണ  ഇതുവരെ 108 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 
                    ഇപ്പോഴത്തെ കൊറോണയുടെ തുടക്കം ചൈനയിൽ നിന്നാണെങ്കിലും ചൈന ഇപ്പോൾ പൂർണ്ണ സുരക്ഷിതമാണ് . മരുന്നില്ലെങ്കിലും ചൈന ഇതിനെ പ്രതിരോധിച്ചത് ശുചിത്വം പാലിച്ചും മറ്റും കൊണ്ടാണ് . കൊറോണയെ പ്രതിരോധിക്കാൻ വാക്സിൻ ഇല്ലെങ്കിലും വ്യക്തിശുചിത്വം ആണ് അത്യാവശ്യം . പൊതു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ഉപയോഗിച്ചോ  തൂവാല ഉപയോഗിച്ചോ  വായയും മുഖവും മറക്കത്തക്ക   മറ്റേതെങ്കിലും സാധനങ്ങൾ ഉപയോഗിച്ച മറക്കാനാവുന്നതാണ് . പുറത്തുപോയി വരുമ്പോൾ കൈയും ശരീരവും സോപ്പ് , ഹാൻഡ്‌വാഷ് മറ്റും ഉപയോഗിച്ച് നന്നായി വൃത്തി വരുത്തിയതിനുശേഷം  വീടിനുള്ളിലേക്ക്  പ്രവേശിക്കാവൂ. വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ കൈകളും മുഖവും വൃത്തിയാക്കാം.  കൈകഴുകുമ്പോൾ കുറഞ്ഞത്   20 സെക്കൻഡ് എങ്കിലും കഴുകണം. ഇടയ്ക്കിടെ മൂക്കിലും വായയിലും ചെവിയിലും കൈയിടുന്നത് ഒഴിവാക്കണം. ഇങ്ങനെയെല്ലാം നമുക്ക് കൊറോണയെ പ്രതിരോധിക്കാനാവും.
                                  നമ്മുടെ രാജ്യവും സംസ്ഥാനവും ഇപ്പോൾ ലോക്ക് ഡൗൺ ആണ് . ഇങ്ങനെയൊരു  സാഹചര്യത്തിൽ നാം ഓരോരുത്തരുടെയും പിന്തുണ ഇതിന് അനിവാര്യമാണ് . നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അതിന് സഹകരിക്കേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ്. പനി, ചുമ, തലവേദന,ശ്വാസതടസ്സം എന്നിങ്ങനെയുള്ള  രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയം ചികിത്സ ചെയ്യാതെ ആശുപത്രിയിൽ പോവുകയും   സ്ക്രീനിങ് ടെസ്റ്റിന്  വിധേയമാവുകയും  വേണം. കൊറോണയെ പ്രതിരോധിക്കാൻ Break the chain പദ്ധതിയെ നമുക്ക് പിന്തുണക്കാം. കൊറോണഎന്ന മഹാമാരിയെ നമുക്കൊന്നിച്ച് ധൈര്യത്തോടെ അതിജീവിക്കാം നേരിടാം. ലോകത്തു നിന്നു തന്നെ ഓടിക്കാം.
                                                                 Break the  chain 
ശ്രീനന്ദ കെ ബി
7 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം