എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/സൗകര്യങ്ങൾ
സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് റൂമുകളും ഉണ്ട്.IED CENTRE പുതിയതായി ആരംഭിച്ചു.കഴിഞ്ഞ വർഷം സയൻസ് വിഷയങ്ങൾകായി മൂന്ന് ശാസ്ത്രപോഷിണി ലാബുകൾ ആരംഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതി ഉപയോഗപ്പെടുത്തി മുഴുവൻ ക്ലാസ്സ് റൂമുകളും സ്മാർട്ടാക്കി ഇംഗ്ലീഷ് വിഭാഗത്തിന് ലാംഗ്വേജിയ എന്ന പേരിൽ ഒരു ഹൈടെക് ലാബ് നിലവിൽ വന്നു.സ്കൂളിൽ വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു സ്കൂൾ ആർട്ട് മ്യൂസിയം നിലവിൽ വന്നു..തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല PTA ക്കുള്ള അവാർഡ് SNMHSS PTA ക്കു ലഭിച്ചിട്ടുണ്ട്.ഓപ്പൺ സ്റ്റേജ് ,ഓപ്പൺ ക്ലാസ് റൂം ,ഹൈടെക് കോൺഫറൻസ് ഹാൾ എന്നിവ സ്കൂളിൻറെ എടുത്തുപറയത്തക്ക ഭൗതികസൗകര്യങ്ങൾ ആണ് .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |