എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

   2018-19 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വായനാദിനാചരണത്തിന്റേയും സ്കൂൾതല ഉത്ഘാടനം ജൂൺ 19ന്സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി.ബിനു തങ്കച്ചി നിർവ്വഹിച്ചു.പി.റ്റി.എ,പ്രസിഡണ്ട് ശ്രീ.പി.എ.റഹിം അദ്ധ്യക്ഷനായി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ, ,സബ്ജക്ട് കൺവീനർ  ശ്രീ.പ്രിനിൽകുമാർ,വാർഡ് മെമ്പർ.ശ്രീമതി. ബേബി എന്നിവർ സംസാരിച്ചു.വായനാദിനാചരണത്തോടനുബന്ധിച്ച് പി എൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ ഗാനാലാപനം ,പ്രസംഗം,നാടകാവതരണം എന്നിവ നടന്നു.
   അറിവിന്റയും വായനയുടെയും സർഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യക്ലബ്ബ് ഊന്നൽ നല്കിയിരിക്കുന്നത്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാമത്സരം സ്കൂൾതലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്ക്തലമത്സരത്തിൽ പങ്കെടുപ്പിച്ചു. ജൂലൈൈ 5ന് വിദ്യാരംഗം ക്ലബ്ബിന്രെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മല,യാളം സബ്ജക്ട് കൺവീനർ  ശ്രീ.പ്രിനിൽകുമാർ ജാതിചിന്തയും  നിലനിൽക്കാത്ത ഒരു ലോകം സ്വപ്നം കണ്ട കലാകാരനായ ശ്രീ. ബഷീറിനെ കുറിച്ച് പ്രഭാഷണം നടത്തി.തുടർന്ന് അദ്ദേഹത്തെക്കുറിച്ചുള്ള സാഹിത്യക്വിസ് മത്സരവും നടത്തി.വായനാമത്സരം സ്കൂൾതലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്ക്തലമത്സരത്തിൽ പങ്കെടുപ്പിച്ചു. ജൂലൈൈ 5ന് വിദ്യാരംഗം ക്ലബ്ബിന്രെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മല,യാളം സബ്ജക്ട് കൺവീനർ  ശ്രീ.പ്രിനിൽകുമാർ ജാതിചിന്തയും  നിലനിൽക്കാത്ത ഒരു ലോകം സ്വപ്നം കണ്ട കലാകാരനായ ശ്രീ. ബഷീറിനെ കുറിച്ച് പ്രഭാഷണം നടത്തി.തുടർന്ന് അദ്ദേഹത്തെക്കുറിച്ചുള്ള സാഹിത്യക്വിസ് മത്സരവും നടത്തി.
    രാമായണമാസത്തിൽ പാരായണമത്സരവും ക്വിസ് മത്സരവും നടത്തി.വിജയിച്ച കുട്ടികളെ എസ്.സി,വി.ബി.എച്ച് എസിൽ നടന്ന ഉപജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എസ്,എസ് വി.ജി.എച്ച് എസിന് രണ്ടാം സ്ഥാനം ലഭിച്ചു. സർ‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഇത്തരം മത്സരങ്ങൾ നടത്തി വിജയികൾക്ക്  അസംബ്ലിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു