എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ൽ‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി,ശ്രീ M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ൽ ഗവർൺമെന്റ് നിർദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു.1991 ൽ ശ്രീ രവീന്ദ്രൻപിള്ളയുടെ ശ്രമഫലമായി ഹയർസെക്കൻറ്ററി സ്കൂളായി ഉയർന്നു.പ്രഗൽഭരായ അനേകം വ്യക്തികൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങൾ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രൻ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി സിന്ധുകുമാരി സി എസ് ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതൽ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം