എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/*ജീവന്റെ പ്രത്യാശ*

Schoolwiki സംരംഭത്തിൽ നിന്ന്
*ജീവന്റെ പ്രത്യാശ*      

അരികിൽ നിന്ന് അകലേക്ക്‌ മായുന്ന കാലം ഇത് അരികിൽ നിന്ന് അകലേക്ക്
മായ്ക്കുന്ന ലോകം എൻ പാപകർമ്മത്തിന് ആധാരമാം പൊഴിയുന്നു ജീവനുകൾ
ഇന്നീ പാരിൽ ഇടറും കണ്ണീർ ചാന്തലിൽ ഇരുൾ മാത്രം തോഴനായി മാറി
കവർന്നുകൊണ്ട അകലുന്നോ പവിത്രമാം ജീവനുകൾ ഈ ഭൂമിയിൽ നിന്നു
 ജനനിയാം പ്രകൃതിയുടെ ശാന്തതയെ കവർന്നു ഞാൻ പടുത്തവ ഇന്നിതാ
വീണുടയുന്നു ചീട്ടുകൊട്ടാരമായി ജീവജാലങ്ങളെ ഹിംസിച്ചു കൊണ്ടു ഞാൻ
ഭാവജാലങ്ങൾക്ക് വിട നൽകിക്കൊണ്ട് മനുഷ്യാ നീ വികസിപ്പിച്ചവർ
ഇന്ന് നിനക്കു തന്നെ വിനയായിഭവിക്കുന്ന ആരു നീ ദേവനോ
ഖാദകൻ അതോ യമദേവനോ അല്ല ദുഷ്ടതക്കു പര്യായമാത്രമണു നീ
മനുഷ്യാ പരിസ്ഥിതി ശുചിത്വം കളിയാക്കിയ നീ വീരനോ വിഡ്ഢിയോ
അതോ അഹങ്കരിയോ മാരി കൾക്കു കാരണം നീ മാത്രമാണ് വിഡ്ഢി
സിന്ദൂരപ്പൂരം പൂശി ഉണർന്നിരുന്നു കിഴക്കൻ ചക്രവാളം മടിപ്പു ഇന്നുണർന്നിടാൻപോലും
പുഴയ്ക്കു തടക്കെട്ടി അണക്കെട്ടി,ഉറകെട്ടി നീർചാലുകളെ കൊന്നൊടുക്കി നീ
വരുത്തിയതല്ലേ പ്രളയവും വെള്ളപ്പക്കവുമെല്ലാം നിൻ പാവ കർമ്മത്തിൻ ആധാരം
ഈ പാരിൽ നീ വെറും പെരുമാത്രമായിമാറും കാലങ്ങൾ മാറുന്നു കോലങ്ങൾ മാറുന്നു
ഉറ്റവർ നമ്മിൽവിട്ടകലുന്നു മാഞ്ഞ അകലുന്നു ഒടുവിൽ ലോകാന്തരത്തിൽ
മനുഷ്യൻ വിട്ടൊഴിഞ്ഞകന്നാലോ അവസാനം ലോകഭാരതം ശാന്തമാകും
പ്രണയിച്ചവ,വിരഹിച്ചവ ഇന്നു ജീവനായി കൊതിപ്പൂ എന്നിട്ടുമെന്നിട്ടും എന്തെ
നീ പഠിക്കുന്നില്ല ദേവ എൻ ക്രൂരത ഇന്നിതാ ഞാനറിയുന്നു ഇനിയെനിക്കൊരു
പുതുജീവൻതരു ദേവ ഞാനെൻ തെറ്റുതിരുത്തു വാൻ ആഗ്രഹിച്ചീടുന്നു
എല്ലാം ഞാനായി കണ്ട് പുതുക്കാമിലോകഗോളത്തെ മാപ്പുകേഴുന്നുഞാൻ
എൻ പ്രകൃതി ദേവിയോട് മാരികൾ പലവിധമാകിലും ലോകവും ജീവനും ഒന്നല്ലേയുള്ളു
പാരിൽ പണമല്ല മനസാണ്‌വലുതെന്ന് ഞാനറിയുന്നിതായീവേളയിൽ.
 

ശ്രുതി എസ്
9 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത