എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കരയും കടലും

Schoolwiki സംരംഭത്തിൽ നിന്ന്
കരയും കടലും     

കരയും കടലും നല്ല സുഹൃത്തുക്കളായിരുന്നു. അവർ ചിരിച്ചും കളിച്ചും സന്തോഷമായി കഴിഞ്ഞിരുന്നു. ഒരിക്കൽ കര കടലിനോട് പറഞ്ഞു എന്നെ കാണാൻ നല്ല ഭംഗിയാണ് എന്റെ അത്ര സൗന്ദര്യം ഒന്നും നിനക്കില്ല. ഇതുകേട്ട് കടൽ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു `നിന്റെ അടുത്ത് ആരാണ് ഈ മണ്ടത്തരം പറഞ്ഞത് നീ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ ഈ ഭൂമിയിൽ എനിക്കാണ് ഏറ്റവും കൂടുതൽ സ്ഥാനം ഉള്ളത്. മറ്റു ഗ്രഹത്തെ കാൾ ഭൂമി സുന്ദരി ആയത് ഞാൻ കാരണമാണ് ഇത് കേട്ട് കരയ്ക്ക് ദേഷ്യം തോന്നി കര പറഞ്ഞു എന്റെ പക്കലുള്ള ജീവജാലങ്ങൾക്ക് എല്ലാം എന്നെ വളരെ ഇഷ്ടമാണ്. എനിക്ക് അവരെയും. അവർക്ക് ഞാനെന്റെ വിഭവങ്ങൾ എല്ലാം നൽകി പൊന്നു പോലെയാണ് പരിചരിക്കുന്നത്. ഇത് കേട്ട് വീണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട് കടൽ പറഞ്ഞു `നീ വീണ്ടും മണ്ടത്തരം പറയുകയാണ് ഞാൻ എന്റെ പക്കലുള്ള ജീവജാലങ്ങളെ പോരാതെ നിന്റെ ജീവജാലങ്ങളെയും പരിചരിക്കുന്നു. എപ്പോഴെങ്കിലും നീ എന്റെ ജീവജാലങ്ങളെ പരിപാലിച്ചിട്ടുണ്ടോ നിന്റെ പക്കലുള്ള മനുഷ്യവർഗ്ഗം എന്റെ പക്കലുള്ള മത്സ്യങ്ങളെ ഭക്ഷണമാക്കുന്നു എന്റെ പക്കൽ ഉള്ള പലതരത്തിലുള്ള രത്നങ്ങൾ അവരുടെ സമ്പത്ത് ആകുന്നു ഇതെല്ലാം നീ മറന്നുവോ?.´ കര ഇതുകേട്ട് മൗനം പാലിച്ചു. സ്വന്തം സൗന്ദര്യത്തെ മറന്ന് കരയ്ക്ക് കടലിനോട് അസൂയതോന്നി. കര നേരെ സൂര്യന്റെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു. ഇത് കേട്ട് സൂര്യൻ പറഞ്ഞു കടലിന്റെ അഹങ്കാരം ഞാൻ ഉടൻ തന്നെ തീർത്തു തരാം എന്ന് പറഞ്ഞ് സൂര്യൻ തന്റെ തീവ്രമായ ചൂട് രശ്മികൾ ജ്വലിപ്പിച്ചു. അങ്ങനെ കടൽ പതുക്കെ പതുക്കെ നീരാവി ആവാൻ തുടങ്ങി. കടൽ പേടിച്ചു വിറച്ചു. കടലിന് സൂര്യന്റ ചൂട് സഹിക്കാൻ വയ്യാതെ കാർമേഘത്തിൻ അടുത്ത് വിവരമറിയിച്ചു. കാർമേഘങ്ങൾ ഇതിനൊരു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞു. എന്നിട്ടു പറഞ്ഞു നിന്റെ പ്രിയ മിത്രമായ കര സൂര്യനോട് അതിതീവ്രമായ സൂര്യരശ്മികൾ ജ്വലിപ്പിക്കാൻ പറഞ്ഞതുകൊണ്ടാണ് സൂര്യൻ നിന്നെ നശിപ്പിക്കാൻ ശ്രമിച്ചത്. ഇത് കേട്ട് കടലിനു കരയോട് ദേഷ്യം തോന്നി. പെട്ടെന്ന് തന്നെ കാർമേഘം മഴ പെയ്യിക്കാൻ തുടങ്ങി. കടല് കലിതുള്ളി തിരമാലകൾ അതി ശക്തിയിൽ അടിക്കാൻ തുടങ്ങി പെട്ടെന്ന് ഒരു വലിയ തിരമാല കരയ്ക്ക് അടുത്തെത്തി. ഇത് കണ്ട് കര പേടിച്ച് വിറച്ചുകൊണ്ട് പറഞ്ഞു `ക്ഷമിക്കണം മിത്രമേ നീയെന്റെ ജീവജാലങ്ങളെ കൊല്ലരുത്.´ എന്നാൽ കടൽ അതൊന്നും കേൾക്കാൻ നിന്നില്ല. കരയെ നശിപ്പിക്കാൻ കടൽ സുനാമിയുടെ രൂപം ധരിച്ചു. കര പേടിച്ചു വിറച്ചു. പെട്ടെന്ന് തന്നെ ഒരു ശബ്ദം ഉയർന്നു അവൾ നോക്കുമ്പോൾ ഭൂമി ദേവി അവിടെ പ്രത്യക്ഷപ്പെട്ടു!. എന്നിട്ട് പറഞ്ഞു ഭൂമിയിൽ നിങ്ങൾക്ക് രണ്ടുപേർക്കും തുല്യ പ്രാധാന്യമാണുള്ളത് നിങ്ങൾ ഇനി മുതൽ എന്നും സന്തോഷം ആയി ജീവിക്കണം എന്നു പറഞ്ഞു ഭൂമിദേവി അവിടുന്ന് അപ്രത്യക്ഷമായി പിന്നീട് അവർ സന്തോഷത്തോടെ ജീവിച്ചു...

ദേവി പാർവതി
6 c എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ