എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. ലഹരി വിരുദ്ധദിനം, ജനസംഖ്യാദിനം, ഹിരോഷിമനാഗസാക്കി ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സമുചിതമായി ആചരിച്ചുവരുന്നു. ഹിരോഷിമനാഗസാക്കി ദിനത്തിൽ നടത്തിയ യുദ്ധവിരുദ്ധ ഗാനാലാപനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ എല്ലാവരേയും ആകർഷിച്ചു. ആഗസ്റ്റ് 15, ഒക്ടോബർ 2, ജനുവരി 26 എന്നീ സുപ്രധാന ദിവസങ്ങളിലും സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. ഈ കൊറോണക്കാലത്ത് എല്ലാ പരിപാടികളും ഓൺലൈനായി നടത്തിയിരുന്നു.
ശ്രീമതി അനിത ടീച്ചറാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഇപ്പോഴത്തെ കൺവീനർ.