എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി 2025-26
കലാസാഹിത്യ വേദി ഉദ്ഘാടനം വായന ദിനമായ ജൂൺ 19 ന് റിട്ട: മലയാളം അധ്യാപകൻ എം.കെ വിജയകുമാർ നിർവഹിച്ചു. മലയാള വിഭാഗം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യവാണി എന്ന ഒരു ഓൺലൈൻ വാട്സാപ്പ് റേഡിയോ കൂടി ഇതോടനുബന്ധിച്ച് പുറത്തിറക്കി. കുട്ടികളുടെ സാഹിത്യാദികലകൾ ശബ്ദരൂപത്തിൽ വിശേഷദിവസങ്ങളിൽ പുറത്തിറക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശം