ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

മൂർക്കനാട് ഹൈസ്കൂളിൽ 2023 മുതൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരിക്കോട് ലോക്കൽ അസോസിയേഷന് കീഴിലാണ് യൂണിറ്റ് നമ്പർ 156 പ്രവർത്തിക്കുന്നത്. രണ്ട് ഗൈഡ് യൂണിറ്റിലുകളിലായ് 32 കുട്ടികൾ ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിലും ഗൈഡ് യൂ ണിറ്റ് പ്രവർത്തിക്കുന്നു.എട്ടാം ക്ലാസിൽനിന്നും ഗൈഡിൽ ചേരുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസ് പൂർത്തിയാവുന്നതോടെ ഗവർണർ സാക്ഷ്യപ്പെടുത്തിയ രാജ്യപുരസ്കാർ യോഗ്യത കൈവരിക്കുന്നു. ഈ യോഗ്യത സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയുടെ കരിയറിലെ മികവാർന്ന സർട്ടിഫിക്കറ്റിലൊന്നാണ്. പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, തൃതീയ സോപാൻ തുടങ്ങിയ പരീക്ഷകൾക്ക് ശേഷമാണ് ഗൈഡ്സ് രാജ്യപുരസ്കാർ ടെസ്റ്റിന് യോഗ്യത നേടുന്നത്.