എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/❤️HARD HEARTED BIRD❤️

❤️HARD_HEARTED_BIRD❤️
<poem>

She is ten year old little girl. A girl with hard heart. Her mind is strong as rock. She values her friends. She is a good basketball player. Meet that girl and meet her problems.. THË STÖRY BËGINS... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

'അവളുടെ Mind different ആണ്. അവൾ മാതാപിതാക്കളെ value ചെയ്യുന്നില്ല. ഇടയ്ക്കൊക്കെ ചെറിയ Enjoyment അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും she like to being alone.അവൾക്ക് പാട്ട് ഇഷ്ടമാണ്.പിന്നെ Basketball.അതവളുടെ Hobby ആയിരിക്കാം. കുറച്ചു കൂടി അവൾ value ചെയ്യുന്നത് Friends നാണ്. Because her friends make her happy.വീട്ടിൽ ഇരിക്കുന്നതിനേക്കാൾ അവൾക്കിഷ്ടം സ്കൂളിലേക്ക് പോകാനാണ്. പഠനത്തോടുള്ള താൽപര്യം കൊണ്ടല്ല.മറിച്ച് അവളുടെ കൂട്ടുകാരെ കാണാനാണ്. (ഡോക്ടർ)

ഇത് കേട്ടതും ജെയിംസും അന്നയും ഒരു നിമിഷം പകച്ചു പോയി.തൻ്റെ മകളുടെ അവസ്ഥയെ ഡോക്ടർ വിവരിച്ചപ്പോൾ തിരിച്ചൊന്നും പറയാൻ ആ ദമ്പതികൾക്കായില്ല.അവർ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.

അവരുടെ ഒരേ ഒരു മകൾ Izabel.അവളുടെ mind different ആണെന്ന് മനസ്സിലാക്കാനും അതിനായുള്ള treatment നൽകാനും അവർ വൈകിപ്പോയിരുന്നു. അവർ അവളുടെ മുറിയുടെ കതക് തുറന്നു.അവൾ ഉറങ്ങുകയായിരുന്നു. ഒരു നിമിഷം അന്ന തൻ്റെ മകളെ നോക്കിക്കൊണ്ടിരുന്നു. അവളുടെ കൈകൾ പിടിച്ച് അന്ന തേങ്ങിക്കരഞ്ഞു.വെറും പത്ത് വയസ്സുള്ള തൻ്റെ മകളെ സന്തോഷിപ്പിക്കാൻ അവർക്കായിരുന്നില്ല. അന്നയും ജെയിംസും അവളുടെ മുറി പരിശോധിച്ചു.അവളുടേതായ ചിന്തകളും കാഴ്ചപ്പാടുകളും എഴുതിയ ഒരു പുസ്തകം ജെയിംസിൻ്റെ കണ്ണിൽ പെട്ടു .അവൻ അത് നന്നായി പരിശോധിച്ചു. വളരെ മനോഹരമായിട്ടായിരുന്നു അവളത് എഴുതിയിരുന്നത്.അന്നയും ജെയിംസും അത്ഭുതപ്പെട്ടു. എന്നാൽ ഏതൊരു വാചകം എടുത്ത് നോക്കുകയാണെങ്കിലും god എന്നൊരു വാക്ക് അതിലുണ്ടാവും. മുഴുവനും ദൈവത്തെ പറ്റിയായിരുന്നു ചിന്ത.ഇസബെല്ലിനെ ഓർത്ത് അന്നയ്ക്കും ജെയിംസിനും ഉറക്കം വന്നില്ല.' mamma pappa' എന്ന വിളി കേൾക്കാൻ അവർ ആഗ്രഹിച്ചു.

സൂര്യോദയം കണ്ടിട്ടായിരുന്നു Iza എന്നും എഴുന്നേറ്റിരുന്നത്. എന്നാൽ ഈയിടെയായി സൂര്യനെ കറുത്ത മേഘങ്ങൾ വന്ന് മറയ്ക്കുന്നത് കൊണ്ട് അന്നും അവൾക്ക് സൂര്യനെ കാണാൻ സാധിച്ചിരുന്നില്ല.പ്രഭാതകൃത്യങ്ങൾക്കു ശേഷം യൂണിഫോമിട്ട് Breakfast കഴിക്കാൻ വേണ്ടി അവൾ ഇരുന്നു. ജെയിംസ് അവിടെ പത്രം വായിക്കുകയായിരുന്നു. ഇടയ്ക്ക് ഇസയേയും അന്നയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു.അന്ന ജെയിംസിനെ നോക്കി കൊണ്ട് 'പറ ' എന്നതുപോലെ ആംഗ്യം കാണിച്ചു. ജെയിംസ് ഇസയുടെ അടുത്ത് പോയിരുന്നു.

'Good morning my dear Sweetheart...' (ജെയിംസ്)

തിരിച്ച് മറുപടി പ്രതീക്ഷിച്ചെങ്കിലും ഇസ ഒന്നും മിണ്ടിയില്ല. അന്ന അവളുടെ അടുത്തിരുന്നു. അവളുടെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു.

ഇന്ന് മോള് സ്കൂളിൽ പോകണ്ട. പകരം ഇന്ന് നമുക്ക് പുറത്തു പോയി അടിച്ചു പൊളിക്കാം. മോൾക്ക് ഇഷ്ടമുള്ളിടത്തേക്ക് പോവാം. Done? (അന്ന)

l dont need any enjoyment‌‌ (ഇസ)

അതെന്താ...(ജെയിംസ്)

I Say No... (ഇസ)

നിനക്കെന്താ ഞങ്ങളെ ഒന്നും ഇഷ്ടല്ലേ?(അന്ന)

കരഞ്ഞുകൊണ്ടും ദേഷ്യത്തോടും അന്ന അവളോട് ചോദിച്ചു.

I love my friends.Becouse they make me happy. They love to see my smile. ഇത്ര കാലം ഞാൻ നിങ്ങളുടെ കൂടെ ജീവിച്ചിട്ടും എൻ്റെ happy face നേരിട്ട് കണ്ടിട്ടുണ്ടോ? ഞാൻ നിങ്ങളെ സ്നേഹിക്കണമെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കണം.with heart. (ഇസ)

ഇത്രയും പറഞ്ഞ് ഇസ എഴുന്നേറ്റ് പോയി. അന്നയ്ക്ക് സങ്കടം അടക്കാനായില്ല. അവൾ കരഞ്ഞുകൊണ്ടിരുന്നു.കഴിയുന്നും ജെയിംസ് അവളെ സമാധാനിപ്പിച്ചു. ബാഗെടുത്ത് പോകാനൊരുങ്ങിയ ഇസയെ ജെയിംസ് തടഞ്ഞു.

നിൻ്റെ parents അല്ലേ ഞങ്ങൾ.നിനക്ക് വേണ്ടിയല്ലേ ഞങ്ങൾ ജീവിക്കുന്നതും സമ്പാദിക്കുന്നതും. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നില്ല എന്നാണോ നീ പറയുന്നത്?! പിന്നെ എന്തിനാ ഇത്ര വലിയ വീടുണ്ടാക്കിയത്? ഇതെല്ലാം നിൻ്റെ സന്തോഷത്തിന് വേണ്ടിയല്ലേ?( ജെയിംസ്)

ആയിരിക്കാം. പക്ഷേ ഒരു മകളെ മകളായി കാണണമെങ്കിൽ ഇത് പോര. അവളെ നേരിട്ട് അറിയണം. അവളുടെ കൂട്ടുകാരേക്കാൾ നിങ്ങൾക്ക് എന്നെ കുറിച്ച് എന്തറിയാം ? ഒരു മകളുണ്ടെന്ന് പറഞ്ഞാൽ പോര. സ്വന്തം മകളാണെന്ന് പറയാൻ കഴിയണം.(ഇസ)

അവളുടെ വാക്കുകൾ അവരുടെ നെഞ്ചിലേക്ക് തുളച്ചു കയറി.

Good morning children... ( Teacher)

Good morning miss (children)

ഇന്ന് speech പറയുന്നത് ആരാണ്? (Teacher)

It's Neha Miss.(Student)

Cammon Neha... (Teacher)മലപ്പ‍ുറം

Good morning teacher and my dear friends.. Here I would like to share my views on the topic parents. My parents are my superheroes. I love them.......................................................................... With this I conclude my words. Thankyou.(neha)

നേഹയുടെ Speech കേട്ടതും ഇസയ്ക്ക് പ്രാന്തായി.പാരൻ്റ്സ് എന്ന വാക്ക് കേൾക്കുന്നത് ഇസയ്ക്ക് ഇഷ്ടമല്ല. അവൾ എഴുന്നേറ്റു.

Miss may I go to toilet ?(ഇസ)

ok (miss)

അവൾ ടോയ്ലറ്റിൽ പോയി. ഒരു പാട് തവണ മുഖം കഴുകി. അവൾ കുറേ നേരം എന്തൊക്കെയോ ആലോചിച്ച് നിന്നു. ഇസ തിരിച്ച് ക്ലാസിലേക്കോടി.ഡെസ്കിൽ മുഖം വച്ച് കിടന്നു.

Iza..what happened? (her friend Zera)

നിൻ്റെ പാരൻ്റ്സ് അവിടെ വന്നിട്ടുണ്ടല്ലോ (zera)

എൻ്റെ പാരൻ്റ്സോ? !എന്തിന്? ( ഇസ)

അറിയില്ല.(zera)

അപ്പൊഴത്തേക്കും ഇസയുടെ Parents അങ്ങോട്ട് വന്നു. അവളെ കൂട്ടിക്കൊണ്ട് പോകാനായിരുന്നു അവർ വന്നത്. പോകാൻ താൽപര്യം ഇല്ലെങ്കിൽ പോലും ടീച്ചേഴ്സിൻ്റെ മുൻപിൽ അവരോടുള്ള ഇഷ്ടക്കേട് കാണിക്കണ്ട എന്ന് കരുതി ഇസ അവരുടെ കൂടെ പോയി.

നമ്മളെങ്ങോട്ടാ പോകുന്നതെന്ന് മോൾക്ക് അറിയാമോ? (അന്ന)

Nop. (ഇസ)

നമ്മൾ അപ്പാപ്പനേയും അമ്മാമ്മയേയും കാണാൻ പോവുകയാണ്.(ജെയിംസ്)

അത് കേട്ടപ്പോൾ ഇസ യ്ക്ക് തെല്ല് സന്തോഷമായി.കാരണം അവൾ തൻ്റെ Grand parents നെ ആവോളം സ്നേഹിച്ചിരുന്നു. അവരുടെ അടുത്തേക്ക് തൻ്റെ മകളെ കൊണ്ടു പോയാൽ അവളുടെ behavior ൽ മാറ്റമുണ്ടായേക്കാം എന്ന വിശ്വാസത്തോടെയാണ് ജെയിംസും അന്നയും പോകുന്നത്. തങ്ങളുടെ പ്രശ്നം ജെയിംസ് ആദ്യമേ അവരെ അറിയിച്ചിരുന്നു.അതു കൊണ്ട് അവളെ motivate ചെയ്യാൻ അവർ അവിടെ കാത്തിരിക്കുകയായിരുന്നു.

അമ്മാമ്മേ............ (ഇസ)

ഇസ ഓടി പോയി അവളുടെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു.അപ്പാപ്പനും അമ്മാമ്മയും അവളോട് വിശേഷങ്ങളൊക്കെ ചോദിച്ചു. ജെയിംസും അന്നയും അവരോട് യാത്ര പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങി.

പപ്പയും മമ്മയും പോയതിൽ മോൾക്ക് സങ്കടമുണ്ടോ?( Grandpa)

എനിക്കോ... Never. എനിക്ക് നിങ്ങളില്ലേ... (ഇസ)

സാധാരണ കുട്ടികൾക്ക് അച്ഛനമ്മമാരെ കാണാതെ ഉറക്കം വരത്തില്ല മോൾക്ക് അങ്ങനെ വല്ല പ്രശ്നവും ഉണ്ടോ?(Grandma)

ഇല്ല അമ്മമ്മേ.. എനിക്ക് കഥ പറഞ്ഞ് താ... (ഇസ)

അതിനു മുൻപ് നിന്നോട് ഒരു കാര്യം ചോദിക്കട്ടെ ( Grandma)

മോൾക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടതാരെയാ? ( Grandma)

അതിപ്പൊ... My friends and grand parents.( ഇസ)

അമ്പടാ... സാധാരണ കുട്ടികൾക്ക് അവരുടെ parents നെയാ ഇഷ്ടം. മോൾക്കെന്താ ഇങ്ങനെ?( Grand pa)

നമ്മളെപ്പഴും സന്തോഷമല്ലേ ആഗ്രഹിക്കാറ്. ഏതെങ്കിലും Situation ൽ നമ്മൾ ദുഃഖം choose ചെയ്യോ? അത് തന്നെ ഞാൻ ഇവിടെയും ചെയ്തുള്ളൂ. (ഇസ )

അപ്പൊ നിൻ്റെ പപ്പയും മമ്മയും നിനക്ക് സന്തോഷം തന്നില്ലെന്നാണോ നീ പറയുന്നത്? ( Grandma)

എൻ്റെ പപ്പയും മമ്മയും എൻ്റെ നല്ലതിനെ കുറിച്ച് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞാനൊന്ന് കരഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തിനാണെന്ന് അവർ ചോദിച്ചിട്ടുണ്ടോ? എനിക്ക് price കിട്ടുമ്പോൾ അതെങ്ങനെ കിട്ടി എന്ന് അവർ ചോദിച്ചിട്ടുണ്ടോ? പിന്നെ ഞാനെങ്ങനെ അവരെ accept ചെയ്യും?( ഇസ)

ഇസയുടെ ആ മറുപടിയിൽ അവർക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല.

നിൻ്റെ ആവശ്യങ്ങളൊക്കെ നിറവേറ്റി തന്നത് അവരല്ലേ..?( Grandma)

ആയിരിക്കാം. ഒരു മകളോട് ചെയ്യേണ്ട കടമകൾ അവർക്കറിയില്ലേ.. അറിയുമെങ്കിൽ തന്നെ അവരത് എന്നോട് ചെയ്തിട്ടുണ്ടോ? (ഇസ)

മോളേ.. നിന്നെ വേണ്ടത്ര അവർ സ്നേഹിക്കുന്നില്ലേ?( Grand pa)

സ്നേഹം എന്ന് പറഞ്ഞാൽ മൂന്നക്ഷരമുള്ള ഒരു വാക്കല്ല. വലിയൊരു ബന്ധത്തിൻ്റെ അടിത്തറയാണ്.നിങ്ങള് എൻ്റെ പപ്പയോട് behave ചെയ്യുന്നത് പോലെ എന്നോട് എൻ്റെ പപ്പ അങ്ങനെ behave ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക്.( ഇസ )


ഇത്രയും പറഞ്ഞ് അവൾ പോയി. ഇസയുടെ വാക്കുകൾ ശരിയാണെന്ന് അവർക്ക് തോന്നി. അവളിലുള്ള talent മനസ്സിലാക്കാൻ അവളുടെ പാരൻ്റ്സിന് കഴിഞ്ഞില്ല.

ഇസ എഴുന്നേറ്റ് അവളുടെ അപ്പാപ്പൻ്റെ അടുത്തേക്കോടി.

അപ്പാപ്പാ... 20th ന് എനിക്ക് basketball match ഉണ്ട്. ടീമിലേക്ക് ഞാൻ select ആയിട്ടുണ്ട്.ഇത് നടക്കുന്നത് മുംബൈയിൽ വച്ചാണ്. എനിക്ക് ഉറപ്പായിട്ടും പോണം. ഇന്ന് വൈകീട് ടൈയിനിലാണ് പോകുന്നത്.ഒന്ന് പപ്പയെ വിളിച്ച് പറഞ്ഞേക്കണേ.. എന്നെ വീട്ട ലേക്ക് ആക്കിത്താ എനിക്കൊക്കെ Pack ചെയ്യണം.(ഇസ)

അവൾ വീട്ടിലെത്തിയപ്പോൾ അവിടെയെല്ലാം റെഡിയാക്കി വച്ചിരുന്നു.

Iza... മമ്മയും പപ്പയും കൂടെ വരണോ? (അന്ന)

No thanks (ഇസ)

ഒന്ന് യാത്ര പോലും പറയാതെ ഇസ പോയി. അത് അന്നയ്ക്കും ജെയിംസിനും വേദനയേകി.All the best പറയുന്നത് കേൾക്കാൻ പോലും ഇസ നിന്നില്ല

ട്രൈയിനിൽ ഇരുന്നതും അവൾ ഇയർഫോൺ വച്ച് പാട്ട് കേൾക്കാൻ തുങ്ങി. അന്ന ഇസയെ വിളിച്ചുകൊണ്ടിരുന്നു. ഇസ call reject ചെയ്തു കൊണ്ടിരുന്നു.ഇസ യുടെ വിശേഷം അറിയാൻ വേണ്ടി ടീച്ചറുടെ ഫോണിലേക്ക് അന്ന വിളിച്ചു. ആ phone call ഇസയ്ക്ക് കൈമാറിയെങ്കിലും ഇസ അന്നയോടൊന്നും പറഞ്ഞില്ല. 📍📍📍📍📍📍📍📍📍📍📍

Match ൻ്റെ തലേ ദിവസമെത്തി.അവർ practie ചെയ്യുകയായിരുന്നു. ഒരോ കുട്ടികളുടേയും പ്രചോദനം അവരവരുടെ മാതാപിതാക്കളായിരുന്നു.

ഇസബെൽ..... ( coach) അവരുടെ കോച്ചായിരുന്ന നീരജ് ആയിരുന്നു വിളിച്ചത്.

yes sir.. ( ഇസ)

നിൻ്റെ ആരും വന്നില്ലേ? (നീരജ്)

No....(ഇസ)

അതെന്തു പറ്റി?Any Problem?( നീരജ് )

മമ്മ 9 month pregnant ആണ്. So അവർക്ക് വരാൻ പറ്റിയില്ല (ഇസ )

പപ്പയോടും മമ്മയോടും ആശിർവാദം വാങ്ങീട്ടല്ലേ കളിക്കാൻ വന്നത്?( നീരജ് )

ഇസയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അവൾ തല കുനിച്ചു. നീരജ് അവളെ അവിടെ ഇരുത്തി.തുടർന്ന്

മോളേ.. ഞാൻ നിൻ്റെ കോച്ച് ആയിരിക്കാം. But this time ഞാൻ നിൻ്റെ uncle ആണെന്ന് വിചാരിക്ക്. നിൻ്റെ problems എനിക്ക് മനസ്സിലാവും. നമുക്ക് ജീവിതം നൽകുന്നത് അമ്മയാണ്.ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന് പറയുന്നത് സഹിക്കാൻ പറ്റാത്ത വേദനയാണ്. നിൻ്റെ parents നിന്നെ സ്നേഹിക്കുന്നില്ല എന്ന് നീ പറയരുത്. അവരുടെ സ്നേഹം നീ മനസ്സില്ലാക്കാത്തതു കൊണ്ടാണ്. ഒരമ്മയ്ക്കും അച്ഛനും ഒരിക്കലും തൻ്റെ മക്കളെ സ്നേഹിക്കാതിരിക്കാനോ avoid ചെയ്യാനോ കഴിയില്ല. നിൻ്റെ findings 100% ശരിയാണെന്ന് അവർക്ക് പറയാനാകില്ല. നിൻ്റെ positives മാത്രം അല്ല അമർ കണ്ടത്.മറിച്ച് നിൻ്റെ negatives കണ്ട് അത് Positive ആക്കാൻ ശ്രമിക്കുകയാണ് അവർ ചെയ്തത്.ഈ ഭൂമിയിൽ നിനക്ക് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരുണാകും. പക്ഷേ അവർ എന്നും നിൻ്റെ കൂടെ ഉണ്ടായിരിക്കുണമെന്നില്ല.എന്നാൽ എന്തിനും നിൻ്റെ കൂടെ ഉണ്ട് എന്ന് പറയാൻ ധൈര്യമുള്ളവർ രണ്ടു പേരെ ഇന ലോകത്തുള്ളൂ.അത് നമ്മുടെ അച്ഛനും അമ്മയുമാണ്. അവർ ഇപ്പഴും നിനക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ടാവും. അത്രയൊക്കെ നീ അവരെ Hurt ചെയ്തിട്ടും നിൻ്റെ അമ്മ നിന്നെ വിളിച്ചില്ലേ.. ഇനി ഈ match കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അമ്മയ്ക്കും അച്ഛനും വേണ്ടി ഒരായിരം നന്ദിയും സ്നേഹവും കൈകുമ്പിളിൽ നിറച്ച് അവർക്ക് കൊണ്ടു കൊടുത്താൽ അതിനേക്കാൾ എത്രയോ ഇരട്ടി അവർ നിനക്ക് തരും.( നീരജ്)

ഇത്രയും പറഞ്ഞ് നീരജ് പോയി.കോച്ചിൻ്റെ ഈ വാക്കുകൾ തീർത്തും ശരിയാണെന്ന് ഇസ യ്ക്ക് മനസ്സിലായി.അവൾ അന്ന് രാത്രി തന്നെ അമ്മയെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. അവൾക്ക് സംശയമായി. ഇനി പപ്പയും മമ്മയും എന്നെ avoid ചെയ്ത് കാണുമോ? അവൾ വേവലാതിപ്പെട്ടു.

കളിയുടെ ദിവസമെത്തി. പൂർണ്ണ ആത്മവിശ്വാസത്തോടെ ഓരോ കുട്ടികളും കളത്തിലേക്കിറങ്ങി. അപ്പഴും അവളുടെ മനസ്സിൽ അവളുടെ മാതാപിതാക്കളായിരുന്നു. അവളെ ആത്മവിശ്വാസത്തോടെ കളത്തിലിറക്കാൻ നീരജ് മാത്രമായിരുന്നുണ്ടായിരുന്നത്. കളി തുടങ്ങി. മികച്ച പ്രകടനമായിരുന്നു ഒരോ കുട്ടികളും കാഴ്ചവെച്ചത്. ഒടുവിൽ അവർ ഫൈനലിലെത്തി. പത്തിൽ എട്ട് പോയിൻ്റോടെ എതിർ ടീമും ഏഴ് പോയിൻ്റോടെ ഇസ യുടെ ടീമും . ഇനി വെറും 20 സെക്കൻ്റ് മാത്രം അവശേഷിക്കുന്നു. ഇസയുടെ കൈയിലായിരുന്നു പന്തുണ്ടായിരുന്നത്. അവൾ പപ്പ യേയും മമ്മയേയും മനസ്സിൽ ഓർത്തുകൊണ്ട് പന്ത് ഇട്ടു. വീണ്ടും വീണ്ടും ഇസ ഇതാവർത്തിച്ചു. അവരുടെ ടീമിൻ്റെ പോയിൻറ് വർധിക്കാൻ തുടങ്ങി. പത്തിൽ പത്ത് പോയിൻ്റോടെ ആ കുട്ടികൾ വിജയം കൈവരിച്ചു.ഇ സയ്ക്ക് സന്തോഷമായി.


അവൾ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയപ്പോൾ അവളുടെ Uncle അവിടെ എത്തിയിരുന്നു. സന്തോഷം പങ്ക് വയ്ക്കാനൊരുങ്ങിയപ്പോൾ uncle അവളെ പെട്ടെന്ന് തന്നെ കൊണ്ടുപോയി. അവളെ

കൊണ്ടുപോയത് വീട്ടിലേക്കല്ലായിരുന്നു. ഹോസ്പിറ്റലിലേക്കായിരുന്നു. അവൾക്ക് ഒന്നും മനസ്സിലായില്ല. അവൾ അങ്കിളിനോട് problem ചോദിച്ചു. പറയാം എന്ന് പറഞ്ഞ് അവളെ കൊണ്ട് പോയി.

ICU ന് മുൻപിൽ അവളുടെ പപ്പയും grand parents ഉം ഉണ്ടായിരുന്നു.അവർ കരയുകയായിരുന്നു. അവൾ ഓടിപ്പോയി ജെയിംസിനെ കെട്ടിപ്പിടിച്ചു.അവൾ കരഞ്ഞ് കൊണ്ട് ചോദിച്ചു.

എന്താ പപ്പാ പ്രശ്നം?പപ്പ എന്തിനാ കരയണെ?( ഇസ)

മോളേ.... മമ്മാ..... ( ജെയിംസ് )

മമ്മയ്ക്കെന്ത് പറ്റി? (ഇസ)

മമ്മ പടിയിൽ നിന്ന് വീണു.( Grandma)

പപ്പാ.... മമ്മയ്ക്കും ബേബിക്കും കുഴപ്പമെന്നും ഇല്ലല്ലോ. (ഇസ)

മോള് പേടിക്കണ്ട.... ( Grandpa)

ഡോക്ടർ വന്ന് അവരോടായി പറഞ്ഞു.

അന്നയെ ഞങ്ങൾ പരിശോധിച്ചു. പേടിക്കണ്ട. All is well.Baby ക്കും ഒരു കുഴപ്പവും വരില്ല. Don'tworry.(ഡോക്ടർ)

അൽപസമയത്തിനു ശേഷം .....

അന്നയുടെ husband നെ ഡോക്ടർ വിളിക്കുന്നു. Labour room ൽ നിന്നും ഒരു നഴ്സ് വന്ന് പറഞ്ഞു. അൽപം ഭയത്തോടെ ജെയിംസ് അകത്തേക്ക് കയറി. ഇ സയ്ക്ക് പേടിയായി.മമ്മയ്ക്കും ബേബിക്കും ഒന്നും വരുത്തരുതേ എന്ന് ആ കുഞ്ഞു മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ ജെയിംസ് പുറത്തേക്ക് വന്നു. കൈയ്യിൽ ഒരു കുഞ്ഞുമുണ്ടായിരുന്നു.ഇസയ്ക്ക് സന്തോഷമായി.അവർ ആ കുഞ്ഞിനെ മതിയാവോളം നോക്കിക്കൊണ്ടിരുന്നു. It's a baby boy

അന്നയ്ക്ക് എങ്ങനുണ്ട്? ഡോക്ടർ എന്താ പറഞ്ഞത്? ( Grandma)

she is fine. (ജെയിംസ്)

After some days....

അന്നയും ജെയിംസും കുഞ്ഞുമായി വീട്ടിലെത്തി. വാതിൽ തുറന്നതും Happy birthday മമ്മാ....

ഇസ ഓടി വന്ന് അന്നയെ കെട്ടിപ്പിടിച്ചു.അവർ സന്തോഷത്തോടെ കേക്ക് മുറിച്ചു.

ഇനിയങ്ങോട്ടും എങ്ങോട്ടും അവർ ഒരുമിച്ചാണ്. പപ്പയും മമ്മയും കുഞ്ഞനിയനും ഇസയ്ക്ക് മറക്കാനാകാത്ത ഓർമ്മകൾ നൽകി.

ഇഷ ഹെനാൻ
8 K എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ