എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അതിജീവനത്തിന് വഴികൾ
....രണ്ടു കുടുംബങ്ങളുടെ നിഴലുകൾ...
അതിജീവനത്തിന് വലിയ പാഠങ്ങൾ പതകർന്നാണ് പ്രളയവും നിപ്പയും കടന്നുപോയത് അതിൽനിന്നും നാം കരകയറുന്നതിനും പിന്നാലെ ഇതാ മറ്റൊന്നും. കേരളമെന്ന കൊച്ചു സംസ്ഥാനത്ത് മാത്രം ബാധിച്ചിരുന്ന ഒരു രോഗമായിരുന്നു നിപ്പ അതിനെ നാം ഒറ്റക്കെട്ടായി അതിജീവിച്ചു .എന്നാൽ ലോകമെമ്പാടും വ്യാപിച്ചു ഈ രോഗം മൂലം മരിച്ചവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു. ഇന്ത്യയിൽ തന്നെ കേരളത്തിൽ ആയിരുന്നു ഈ മഹാമാരി ആദ്യമെത്തിയത്. പക്ഷേ കേരള സർക്കാർ മാതൃകാപരമായ രീതിയിൽ ആയിരുന്നു എല്ലാ പ്രവർത്തനങ്ങളും ചെയ്തിരുന്നത് .2009 ലെ മഹാമാരിയായി പ്രഖ്യാപിച്ച പന്നിപ്പനിക്ക് ശേഷം മഹാന്മാരായ രോഗം ആയി മാറി .ദിനംപ്രതി വന്ന വാർത്ത മനുഷ്യസ്നേഹികളുടെ ഉറക്കം കെടുത്തി. ഇതിനെ എങ്ങനെ അതിജീവിക്കും എന്നായി പിന്നത്തെ വിഷയം. അസുഖം വായുവിലൂടെ പകരില്ല സ്പർശത്തോടെയാണ് പകരുന്നത് .ചൈനയിലെ വുഹാൻലാലാണ് ആദ്യം രോഗം പടർന്നത് എങ്കിലും ലോകമാകെ അത് പടർന്നു പിടിച്ചു. അതിജീവനത്തിൽ കേരളം ഒരു മാതൃകയായിരുന്നു.ചൈന ഇറ്റലി ഇറാൻ യൂറോപ്യൻ രാജ്യങ്ങളായ ജർമനി സ്പെയിൻഈ രാജ്യങ്ങളാണ് അതിരൂക്ഷമായ രോഗം ബാധിച്ചവറൂം മരിച്ചവരും .ഈ ഒരു അവസ്ഥ നമ്മുടെ രാജ്യത്തിന് വരരുത് അതിനു നാം എന്തു ചെയ്യണം എന്നായി .എങ്ങനെ നാം ഈ അസുഖത്തെ അതിജീവിക്കും എന്നായി പിന്നത്തെ വിഷയം.ഒത്തുകൂടൽ ഇല്ലാതെ നിൽക്കാൻ വേണ്ടി ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. യൂറോപ്യൻ രാജ്യങ്ങൾക്ക് വന്ന ഈ അവസ്ഥ നമുക്ക് വരരുത് അവശ്യ കടകൾ നിശ്ചിതസമയം പ്രഖ്യാപിച്ചു. സ്കൂളില്ല , പള്ളിയില്ല , ആരാധനാലയങ്ങളില്ലാ, ഹോട്ടൽ, ബാർബർഷോപ്പ്, ഒന്നുമില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ കഴിയും എന്ന് ഒരു വലിയ പാഠവുമായി . ആവശ്യ കാര്യങ്ങൾക്ക് അല്ലാതെ ആരും പുറത്തു പോകരുത് .കേരള പോലീസും വളരെ മാതൃകാപരമായ രീതിയിൽ ആയിരുന്നു ഇതിനെല്ലാം നോക്കിക്കണ്ടിരുന്നത്. മൊത്തത്തിൽ കേരളം ഒരു മാതൃക തന്നെയായി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ