എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടത്തി. എച്ച് എം സിസ്റ്റർ നാൻസി ആന്റണി. സിസിആർ, പിടിഎ പ്രസിഡന്റ് ടീച്ചേഴ്സ്, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ മാനേജർ സിസ്റ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.
-
പ്രവേശനോൽസവം
പരിസ്ഥിതി ദിനം
സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷം വളരെ ഭംഗിയായി ആഘോഷിച്ചു. ബോധവൽക്കരണ ക്ലാസ്സും, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻസും, പരിസ്ഥിതി ദിന എസ്സെ റൈറ്റിംഗ്റൈറ്റിംഗ് കോമ്പറ്റീഷൻ, റാലി എന്നിവ സംഘടിപ്പിച്ചു. എച്ച് എം സിസ്റ്റർ നാൻസി ആന്റണി സിസിആർ പരിസ്ഥിതി ദിന സന്ദേശം നൽകി.
വായനാദിനം
സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ ഈ വർഷത്തെ വായനാദിനം സമുചിതമായ ആഘോഷിച്ചു. കുമാരി മെറിൻ മരിയ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ പ്രസംഗിക്കുകയും വിധു ടീച്ചർ ടീച്ചർ വായനാദിന സന്ദേശവും നൽകി. വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോമ്പറ്റീഷൻ മത്സരം പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഉണർവ് പ്രോഗ്രാം
സേക്രെഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ 16/06/2025 ൽ ലഹരിയ്ക്ക് എതിരെ ബോധവൽക്കരണക്ലാസ്സ് വർക്കല സബ്
ഇൻസ്പെക്ടർ നടത്തി. എച്ച് എം സിസ്റ്റർ നാൻസി ആന്റണി. സിസിആർ പരിപാടിക്ക് ഇൻട്രൊഡക്ഷൻ നൽകി,വീഡിയോകളിലൂടെയും,വിവരണങ്ങളിലൂടെയും കുട്ടികളിൽ ,ലഹരിമൂലം കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്ന ദോഷങ്ങൾ എന്തെല്ലാമാണെന്നും അതുമൂലം ഉണ്ടാകുന്ന ദൂഷ്യഭലങ്ങൾ എല്ലാം കുട്ടികൾക്ക് വളരെ ഭംഗിയായി മനസ്സിലാക്കിക്കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.