എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ എന്നെ ഒന്നു കേൾക്കു

Schoolwiki സംരംഭത്തിൽ നിന്ന്
എന്നെ ഒന്നു കേൾക്കു

നാം ഇന്ന് നമ്മുടെ സമൂഹ ത്തിൽ വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്ന മഹാമാരിയാണ്  കൊറോണ. തുടക്കത്തിൽ മറ്റു രാജ്യങ്ങൾ ഇതിന് പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ നമ്മുടെ കൊച്ചു കേരളം കൈകൾ കോർത്തു ഇതിനെതിരെ പ്രവർത്തിച്ചു. അതിന്റെ ഫലം നമുക്കിപ്പോൾ കാണാൻ കഴിയും. യൂറോപ്പ്  രാജ്യങ്ങളിലും അമേരിക്കയിലും ചൈനയിലുമൊക്കെെ എത്രായിരം പേരാണ് മരിച്ചതെന്ന് നാം മാധ്യമങ്ങളിലൂടെ കാണുന്നു. എന്നാൽ ആ പട്ടികയിൽ ഇന്ത്യ അവസാനമായി വരുന്നത് നമുക്ക് സന്തോഷവും സമാധാനവും നൽകുന്ന വാർത്തയാണ്. ലോകരാജ്യങ്ങളിലെ  ഏറ്റവും വലിയ മഹാമാരി യായി കൊറോണ മാറി. എന്നാൽ ഈ കൊറോണ മുഖാന്തരമല്ലേ നാം ഡോക്ടർമാരുടെയും  നഴ്സുമാരുടെയും പോലീസുകാരുടെയും സ്നേഹവും കരുതലും മനസ്സിലാക്കാൻ കഴിഞ്ഞത്? കൊറോണ യുള്ള വ്യക്തിയെ പരിചരിക്കുന്നവർക്ക് എത്രമാത്രം നന്ദി പറ ഞ്ഞാലും തീരില്ല. ചില ഡോക്ടർമാർക്കും നഴ്സുമാർക്കും കൊറോണാ സ്ഥിരീകരി ച്ചിട്ടുണ്ട്. അവരിൽ ചിലർ മരണപ്പെട്ടിട്ടുമുണ്ട്. അവരുടെ ധീരതയെ നാം പ്രശംസിക്കേണ്ടത് അനി വാര്യമാണ് .  ലോക്ഡൗൺ മൂലം ആളു കൾ ഭീതിയിലാണെങ്കിലും ആ ലോക്ഡൗൺ കാരണം ഇപ്പോൾ എല്ലാ വരും വീട്ടിൽ ഒരുമിച്ച് കളിച്ചും ചിരിച്ചും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. ആ  സന്തോഷകരമായ നിമിഷങ്ങൾ നമുക്ക്  ഇനി എത്ര കാലം കഴിഞ്ഞാലും ലഭിക്കില്ല.  വലിയവരോ ചെറിയ വരോ എന്നില്ലാതെയാണ് നമുക്ക് ഈ രോഗം പിടിപെടുന്നത്. ലോക്ക് ഡൗൺ മുഖാന്തരം നാമെല്ലാം നമ്മുടെ വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ കൊറോണ യെ പ്രതിരോധിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ കൈകൾ കോർത്ത് ഇതിനെതിരെ പ്രതിരോധിക്കാം. നമ്മുടെ സ്കൂളിൽ നിന്ന് ഒരുമിച്ച് പ്രാർത്ഥിക്കുവാനായി വരുന്ന അലെർട്ട് കോൾ സമരം കേരളം എന്ന സംസ്ഥാനത്തെ മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തെയും അല്ല, എല്ലാ ലോകരാജ്യങ്ങളും ഇതിൽനിന്ന് മുക്തരാ കുവാൻ നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ കൈവിടില്ല.ജയ്ഹിന്ദ്

Hanna
2:A എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം