എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി
    രാജ്യമെങ്ങും ഭീതിയിലാണിപ്പോൾ പുറത്തിറങ്ങാൻ കഴിയുന്നില്ല കാരണം കൊറോണ എന്ന മഹാദുരന്തം പടർന്ന് പിടിക്കുകയാണ്. ചൈനയിൽ വുഹാനിൽ നിന്ന് പിടിപെട്ട കൊവിഡ് 19 ലോകമാകെ പിടിപെടുകയാണ്. കോവിഡ്  19 എന്ന പേര് വരാൻ കാരണം 2019 ൽ ഉത്ഭവിച്ചതുകൊണ്ടാണ്. പണ്ടുകാലത്ത് വിദേശ ത്തു നിന്ന് വരുന്നു എന്ന് കേട്ടാൽ മിഠായിയുടെ മധുരം സന്തോഷമായി മനസ്സിൽ വരും .ഇപ്പോൾ വിദേശം എന്നു കേട്ടാൽ മഹാമാരിയെക്കുറിച്ചുള്ള ചിന്തയാണ് മനസ്സിൽ വരുന്നത്. മൄഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടർന്നത് എന്ന് പറയുന്നു. പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വമില്ലായ്മയുമാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് ഈ രോഗം പെട്ടെന്ന് വ്യാപിക്കാൻകാരണം. ലോകം മുഴുവൻ രോഗവും ദാരിദ്ര്യവും പടർന്ന് പിടിക്കുന്നു. സമ്പന്ന രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ മുട്ടുകുത്തുന്നു. ഈ മഹാമാരി ഇതുപോലെ പടർന്ന് പിടിക്കുക യാണെങ്കിൽ ഈ ഭൂഖണ്ഡം തന്നെ ഇല്ലാതാവും.  അതുകൊണ്ട് നമ്മൾ എല്ലാവരും ജാഗ്രതയോടെ പെരുമാറണം.  ഈ രോഗം നമുക്കോ, നമ്മുടെ നാട്ടുകാർക്കോ, ബന്ധുക്കൾക്കോ നമ്മൾ മുഖേന പടർന്ന് പിടിക്കാൻ നമ്മളായിട്ട് അവസരമൊരുക്കില്ല എന്ന് നമുക്ക് ഒറ്റക്കെട്ടായി പ്രതിജ്ഞ എടുത്ത്  ഈ രോഗത്തോട് പൊരുതാം     
അഷ്ടമി പ്രദീപ്
5:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം