എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനം

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനം

ശുചിത്വം അഥവാ ഹൈജിൻ എന്ന പദം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജീയായുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് . അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ് , ശുദ്ധി എന്നിവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. പരിസരവൃത്തി, വെടിപ്പ് , ശുദ്ധി, മാലിന്യസംസ്ക്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു.

ലോകം മുഴുവൻ വ്യാപിച്ച കൊറോണ എന്ന മഹാ വൈറസിനെ തടയാൻ ശുചിത്വം കൊണ്ട് സാധിക്കും. അതിനാൽ മുഖ്യമായും രണ്ട് തരത്തിലുള്ള ശുചിത്വമാണ് നാം പാലിക്കേണ്ടത് . വ്യക്തിശുചിത്വവും, പരിസരശുചിത്വവും. ഏത് രോഗത്തിനേയും തടയാൻ ഒത്തൊരുമയും,ശരിയായ നിയമപാലനവും കൊണ്ട് സാധിക്കുമെന്ന് തെളിയിക്കുകയാണ് നമ്മൾ കേരളീയർ.

പരിസരശുചിത്വവും. വ്യക്തിശുചിത്വവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. രോഗങ്ങളെ തടയാൻ ചെറിയസുരക്ഷാ പ്രവർത്തനങ്ങൾ ചെയ്താൽ മതിയാകും. ഉദാഹരണത്തിന് വീടുംപരിസരവും എല്ലാ ദിവസവും വൃത്തി യാക്കുക, എല്ലാ ദിവസവും കുളിക്കുക, കൈകൾ നന്നായി കഴുകുക, രോഗബാധിതരുടെ ശരീരദ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , വായ, മൂക്ക് , കണ്ണ് , എന്നി വിടങ്ങളിൽ കഴിവതും തൊടാതിരിക്കുക, ഉണങ്ങിയ വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നിങ്ങനെ. പരിസരം വൃത്തിയായാൽ വീട് വൃത്തിയായി. വീട് വൃത്തിയായാൽ നാം ശുചിത്വമുള്ളവരായി.

ഇനി നമുക്ക് ഒരു ദൃഢനിശ്ചയം എടുക്കാം. ഞാൻ ഇനി എന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചുകൊണ്ട് പകർ ച്ചവ്യാധികളിൽനിന്നും,രോഗാണുക്കളിൽനിന്നും രക്ഷനേടും.....

ലക്ഷ്മി ബിനു
8 D എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം