എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

പ്രകൃതി സൗന്ദര്യം

പ്രകൃതിസൗന്ദര്യം

പ്രകൃതി ഒരു അലങ്കാരമാണ്. പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗളപൂർണ്ണമായി തീരുന്നതെന്ന് ഭാരതീയദ‍ശനം പഠിപ്പിക്കുന്നു. പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമെ പ്രകൃതി യുടെ സൗന്ദര്യം നിലനിർത്താൻ സാധിക്കൂ. പ്രപഞ്ചവുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. വ്യവസായവികസനവും, സ്വാർത്ഥതനിറ‍ഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായിക്കൊണ്ടിരിക്കുകയാണ് . ഇൗ മലിനീകരണം തടയുന്നതിലൂടെ പ്രകൃതി സൗന്ദര്യം നിലനിർത്താം. എന്നാൽ മനുഷ്യൻെറ വിവേകമില്ലാതെയുള്ള പ്രവൃത്തി കാരണം പ്രകൃതി നശിക്കുന്നു.

പ്രകൃതി സൗന്ദര്യം നഷ്ടമാകുന്നതിനുള്ള ഒരു തെളിവാണ് അന്തരീക്ഷമലിനീകരണവും,പരിസരമലിനീകരണവും. ഇവ മൂലം പ്രകൃതി വിഭവങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു.ഇന്ന് പ്രകൃതിയെഅതിൻെറ സൗന്ദര്യത്തിലേക്ക് തിരിച്ചുകൊണ്ടു പോകുവാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. ‍

ജുൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും,സാഹിത്യ നായകരടക്കം പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട് . ഗവൺമെൻറ് ചില നിയമങ്ങൾ കുടുതൽ കർശ്ശനമാക്കുകയും, പരിസ്ഥിതി കോടതി,പരിസ്ഥി സൗഹൃദചിഹ്നം തുടങ്ങിയ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളോട് സഹകരിച്ച് നമ്മുക്ക് പ്രകൃതിയെ തിരിച്ചു കൊണ്ടുവരാം.

ഷിഫാന ജാഫർഖാൻ
8 A എസ്..എച്ച് .ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം