എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

ഒരിടത്ത് ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു. അവന് ശുചിത്വം ഇല്ലായിരുന്നു, കളിക്കാൻ പോയി വന്നിട്ട് കൈ കഴുകാതെ ഭക്ഷണം കഴിക്കും, എന്നിട്ട് അമ്മ ചോദിക്കുമ്പോൾ കൈകഴുകി എന്ന് കള്ളം പറയുകയും ചെയ്യും. അങ്ങനെ ഒരു ദിവസം അവന് പനി പിടിച്ചു. അവന്റെ അമ്മ നോക്കുമ്പോൾ അവൻ തണത്തു വിറച്ച് കട്ടിലിൽ കിടക്കുന്നു. അമ്മ അവന്റെ അടുത്തു വന്നു തൊട്ടു നോക്കിയപ്പോൾ അവനെ തീപോലെ പോള്ളുന്നു. അപ്പോൾ അമ്മ അച്ഛനെ വിളിച്ച് മകന് സുഖമില്ലാത്ത കാര്യം പറഞ്ഞു. ഉടൻ അച്ഛൻ അവനെ തോളിലിട്ട് ആശുപത്രീയിലെത്തിച്ചു. അവിടെ വച്ച് അവനെ വയറിളക്കവും ഛർദ്ദിയും ഉണ്ടായി. അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് ഏത് അസുഖമാണ് എന്ന് കണ്ടുപിടിക്കാനായില്ല. ഇ‍തു ഏതോ അണുക്കൾ ശരീരത്തിനുള്ളിൽ എത്തിയതു കൊണ്ടാണ്. അതുകൊണ്ട് ഏതു ഭക്ഷണം കഴിക്കുമ്പോഴും കൈ നന്നായി കഴുകിട്ടു വേണം കഴിക്കാൻ. അതുമാത്രമല്ല എവിടെ പോയിട്ടു വന്നാലും കൈയും കാലും നന്നായി കഴുകി മാത്രമേ വീട്ടിൽ കയറാവൂ. അതോടെ ഒരു കാര്യം മനസ്സിലായി. ശുചിത്വം ജീവിതത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യമാണ്

ശുചിത്വം നമ്മൾ ശീലമാക്കണം. ഏത് കാര്യത്തിലും ശുചിത്വത്തിന് നമ്മൾ പ്രാധാന്യം നൽകണം.
ജോയൽ ജയിംസ്
5 C എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ