എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഉപന്യാസങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കാൻ ആകുമോ

കൃഷി അധിഷ്ഠിതമായ ഒരു ഉടമകളായിരുന്നു നമ്മൾ പല പഴ

മകളെയും പിൻതള്ളി നാം മുന്നോട്ടു കുതിച്ചപ്പോൾ, പുതിയ നാഗരിക ജീവിതക്രമങ്ങൾ രൂപപ്പെടുത്തിയപ്പോൾ നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ ആയിരുന്ന കാർഷികജീവിതം രണ്ടാംകിട യായി വളർന്നുവന്നു കാർഷിക ജീവിത സംസ്കാരവു മായുള്ള ബന്ധം നഷ്ടപ്പെടുകയാണെങ്കിൽ നമ്മുടെ സാമൂഹിക ബോധവും ജീവിത സമീപനങ്ങളും ജീവിത സമീപനങ്ങളും മഹത്തായ കലകളും ആഘോഷങ്ങളുമെല്ലാം നമുക്ക് നഷ്ടമാകും കാരണം ഇവയെല്ലാം തന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകളായി വികസിച്ചു വന്നവയാണ്

കേരളീയർ കൃഷിയിൽ നിന്ന് ഏറെ അകന്ന് കഴിഞ്ഞു നഗരവൽക്കരണം ഒരു അർബുദം പോലെ ബാധിച്ച് കഴിഞ്ഞ കാർഷിക നമ്മുടെ സമൂഹത്തിന് കാർഷിക സംസ്കൃതിയുടെ സ്വച്ഛത യിലേക്കുള്ള പൂർണ്ണമായ ഒരു പിന്മടക്കം അസാധ്യമാണ് എങ്കിലും ആ സംസ്കാരത്തിന്റെ ഒരംശമെങ്കിലും സ്വായത്തമാക്കി ഇല്ലെങ്കിൽ വേരുകൾ നഷ്ടപ്പെട്ട ഉണക്ക മരങ്ങളായി നാം മാറും എന്നതിൽ സംശയമില്ല. ഭൂമിയെയും ആകാശത്തെയും ചെറു കഷണങ്ങൾ മാത്രമേ നമുക്ക് ബാക്കിയുള്ളൂ. ഒരു പയർ വിത്ത് കൊണ്ട് ഒരു മുളക് ചെടി കൊണ്ട് ഈ ഭൂമിയും ആകാശവും വിസ്തൃതമാക്കാൻ നമുക്ക് കഴിയണം ഏറ്റവും ചെറിയ കാർഷിക യജ്ഞം ആണെങ്കിൽ കൂടി നാം അതിലൂടെ നമ്മുടെ കുടുംബത്തെ സഹായിക്കുക മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും സ്വാശ്രയ ബോധത്തെയും സംസ്കാരത്തെയും വീണ്ടെടുക്കുക കൂടിയാണ് ചെയ്യുന്നത് കീടനാശിനികളിൽ കുളിച്ചു വരുന്ന പച്ചക്കറി കൾക്കായുള്ള കാത്തിരിപ്പ് പരാശ്രയ ത്തിന്റെ താണ് കോടാനു കോടി വർഷങ്ങളിലൂടെ രൂപപ്പെട്ടുവന്ന ജീവന്റെ ആധാരമായ മണ്ണിനെ വെറും ചെളിയായി ഈ മണ്ണിനെ ഫലഭൂയിഷ്ഠം ആക്കുന്ന മണ്ണിരയെ വെറും പുഴുവായും കാണുന്ന സമീപനത്തിൽ മാറ്റം വരേണ്ടതാണ്