എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/poem
(എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/poem എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഷ്ടവനം
തലക്കെട്ടാകാനുള്ള എഴുത്ത്
ഇവിടെ ഒരു മരം ഉണ്ടായിരുന്നു കണ്ടാലുമെന്തൊരു കുളിരായിരുന്നു കണ്ണിന് തണലായിരുന്നു ചുറ്റിലും പൂമണക്കാറ്റുണ്ടായിരുന്നു തേൻക്കനിക്കുടമുണ്ടായിരുന്നു ക്ഷീണമകറ്റുവാൻ തണലുമുണ്ടായിരുന്നു വനമതിനു മനമുണ്ടായിരുന്നു മന്ത്രൗഷധങ്ങളാൽ സൗഖ്യമേറ്റാൻ കഴിവുണ്ടായിരുന്നു കനിവുണ്ടായിരുന്നു വനമതു മഹാവനം ഭൂമിക്കും ജീവനും അഖില ജനങ്ങൾക്കും പാലനം ചെയ്യാനമൃതുമായ് നിൽക്കുമീ ഭൂമിതൻ ജീവനം അർജുൻ രാജ്