എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ...

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ...

ലോകത്തെ ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ്.

ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ ഇപ്പോൾ ഈ വൈറസ് വ്യാപിച്ചിരിക്കുന്നു.ചുമ, പനി, ശ്വാസതടസ്സം, തലവേദന എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ, അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം പടരാം.

വൈറസിനെ പ്രതിരോധിക്കാൻ :-
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
കൈകൾ 20 സെക്കന്റ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുക്കും വായും തുവാല ഉപയോഗിച്ച് മൂടണം.
മാംസവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.പാതി വേവിച്ചവ കഴിക്കരുത്.
രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ എന്നിവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.
നമുക്ക് ഒരുമിച്ച് ഈ "മഹാമാരി"യെ തുരത്താം

ആദിൽ
9 എ എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം