എസ്.എം.എച്ച്.എസ് മേരികുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
അച്ചടക്കവും, പൗരബോധവും, സഹജീവിസ്നേഹവും, നേതൃത്വഗുണവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് SPC. രണ്ട് വർഷങ്ങളിലായി 88 കുട്ടികളുണ്ട്. ഇതിൽ 50% പെൺകുട്ടികളാണ്. ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകളാണ് SPC യ്ക്ക് ഉള്ളത്. പ്രഗൽഭരുടെ ക്ലാസ്സുകൾകുട്ടികൾക്ക് ലഭ്യമാക്കുന്നു. ട്രാഫിക് ഡ്യൂട്ടിയിലും കുട്ടികൾ സഹായിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഒരു മരതൈ എങ്കിലും എല്ലാ കേഡറ്റുകളും നടുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. 2012-ൽ ആണ് ഇവിടെ SPC ആരംഭിച്ചത്. അജേഷ് പി.ജോസ് (സി.പി.ഒ), ലെനി ആന്റണി (ACPO) എന്നിവരാണ് SPC യുടെ ചുമതലയുള്ള അദ്ധ്യാപകർ. ഉപ്പുതറ പോലീസ് സ്റ്റേഷനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.