എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോക രാഷ്ട്രങ്ങളെ ഒന്നാകെ പിടിച്ചുകുലുക്കിയ മഹാമാരി ആണ് കോവിഡ് 19 എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷങ്ങൾ. ഒന്നിന് പത്തായി ,പത്ത് ഇരുപതിലേക്ക്, ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേയ്ക്ക് പതിനായിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് കണക്കില്ലാതെ നീളുന്ന മരണസംഖ്യ. എങ്കിലും നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളം ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പാതയിലാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണിത്. ചൈനയിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ടു എന്ന് പറയുന്ന ഈ മഹാമാരി വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 2020 മാർച്ച് 24-ആം തീയതി തുടങ്ങിയ ലോക്ഡൗൺ Stay at Homeഎന്ന മുദ്രാവാക്യത്തോടെ എല്ലാവരും ഒരുമിച്ച് ഏറ്റെടുത്തതിന്റെ ഫലമാണ് നമ്മുടെ കൊച്ചു സംസ്ഥാനം കൈവരിച്ച ഈ മികച്ച നേട്ടം.

ലോക ടൗണിന് ശേഷം നമ്മൾ പുറത്തിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ്. ലോക് ടൗണിന് ശേഷമുള്ള പ്രാഥമിക ഘട്ടത്തിലാണ് അധികമായി ശ്രദ്ധ വേണ്ടത്. യാത്രാവിലക്ക് നീങ്ങിയാൽ രോഗബാധ വളരെയധികം ഉള്ള രാജ്യങ്ങളിൽ നിന്ന് ധാരാളം പേർ നമ്മുടെ സമൂഹത്തിലേക്ക് എത്തിച്ചേരും. ഈ സമയം അധികൃതരുടെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിലും നല്ല വ്യക്തിപരമായ നിയന്ത്രണങ്ങൾ പാലിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമാക്കണം. ബോധപൂർവ്വം സാമൂഹികഅകലം പാലിക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പുക ഇല്ല എന്ന് പ്രതിജ്ഞയെടുത്ത് പാലിക്കണം. മാസ്ക് നമ്മുടെ മാത്രമല്ല ചുറ്റുമുള്ളവരുടെ കൂടി സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. കൈകൾ കൂടെക്കൂടെ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവയാണ് ഇത് പടരാതിരിക്കാനുള്ള കരുതൽ മാർഗ്ഗങ്ങൾ. ഇത് നല്ല രീതിയിൽ പാലിച്ച് ആരോഗ്യ പൂർണമായ നല്ലൊരു നാളേക്കായി കരുതലോടെ പ്രാർത്ഥനയോടെ ഒരുമയോടെ നമുക്ക് മുന്നേറാം.

ശീതൾ മരിയ സോമർ
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം