എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/അഭിയുടെ ദാനം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിയുടെ ദാനം

എടാ .....അഭി...... എഴുന്നേൽക്ക്..... ഇങ്ങനെ കിടന്നുറങ്ങാതെ .അമ്മേ.... ഇത്തിരി നേരം കൂടി ഒന്ന് ഉറങ്ങട്ടെ അവധിയല്ലേ .എടാ മടിയാ .....സ്കൂൾ തുറക്കുമ്പോൾ നിന്റെ എഴുന്നേൽക്കുന്ന സമയം മാറും .സ്കൂളിൽ എത്താൻ വൈകും .നീ എഴുന്നേറ്റ് പോ.ഒരു മടിയോടെ അവൻ എഴുന്നേറ്റു .ഗുഡ്‍മോണിങ് അച്ഛാ...... ഗുഡ് മോർണിംഗ് അഭിക്കുട്ടാ.... അച്ഛൻ ന്യൂസ് കാണുവാണോ ? അതേടാ നീ ഇരിക്ക് അച്ഛൻ പറഞ്ഞു. അപ്പോഴാണ് അവിടേക്ക് അവന്റെ അനിയത്തി നന്ദന വന്നത് .

അച്ഛാ...... ന്യൂസ് മാറ്റ്. ബോറടിക്കുന്നു കാർട്ടൂൺ ഇടച്ഛാ '.... പ്ലീസ് അച്ഛാ........ രണ്ടുപേരും ഒരുമിച്ചാണ് ഇത് പറഞ്ഞത്.ഹും. 'നിങ്ങളുടെ ഒരു കാർട്ടൂൺ പ്രേമം?---- ലോകം മുഴുവൻ ഇപ്പോൾ കൊറോണാ മഹാമാരി കൊണ്ട് പിടയുക..... എത്ര ആയിരം മന‍ുഷ്യരാ ഓരോ ദിവസവും മരിക്കണത്. ആശുപത്രികളിലൊന്നും സ്ഥലമില്ല. പ്രിയപ്പെട്ടവർ പെട്ടെന്ന് മരിക്കണത് കണ്ട് വേദനിക്കുവർ എന്തേരം പേരാ. ഈ മഹാമാരി നമ്മുടെ നാടിനെ ബാധിക്കാത്തത് ദൈവ കടാക്ഷം. അതിനൊക്കെ ദൈവത്തിന് നന്ദി പറയുകയും കഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം.

അഭി ഒരു നിമിഷം ടി.വി യിലേക്ക് ഒന്ന് നോക്കി. ദുരിതമനുഭവിക്കുന്നവരെ അവൻ കണ്ടു .അവന് സഹതാപം തോന്നി. അവൻ ഉടനെ അവന്റെ മുറിയിൽ കയറി. അവൻ തന്റെ ക‍ുട‍ുക്ക എടുത്തു. രണ്ടു മൂന്നു കൊല്ലമായി അവൻ മിഠായി വാങ്ങിക്കാതെ സൂക്ഷിച്ചു വച്ച പൈസ നിറഞ്ഞ ക‍ുട‍ുക്ക അവൻ എറിഞ്ഞുടച്ചു. മുറിയിലെ ശബ്ദം കേട്ട് നന്ദനയും അച്ഛനുമമ്മയും മുറിയിലേക്ക് ഓടിവന്നു .നീ എന്തിനാ ഇത് തല്ലിപ്പൊട്ടിച്ചത്? അമ്മയുടെ വകയാണ് ആ ചോദ്യം .അച്ഛാ ഇതിലുള്ള പൈസ മുഴുവൻ ഞാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ്. ഇത് പറഞ്ഞു തീർന്നതും അച്ഛനും അമ്മയും അവനെ കെട്ടിപ്പിടിച്ചു .അച്ഛൻ പറഞ്ഞു '" മോനെ .....അച്ഛന് സന്തോഷമായി .മോനേ..... നീ... മിടുക്കനാണ്. " ദുരിതമനുഭവിക്കുന്നവർക്കായി എന്തെങ്കിലും ചെയ്യാൻ ആയതിൽ അവൻ സന്തോഷിച്ചു .

എസ‍്തേർ എം ജോസ്
VIII A എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ