എസ്.ആർ.എച്ച്.എസ് പൈങ്കുളം/ഗ്രന്ഥശാല
സ്കൂൾ ഗ്രന്ഥശാല നടത്തിപ്പ് 2021 - 2022 ( ശ്രീ ,ഷിബുമോൻ കെ .യു )
2021 ജൂൺ മാസം 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിച്ചു .കഥാരചന ,കവിത,ഉപന്യാസം ,പ്രസംഗം ,ചിത്രരചന എന്നീ മത്സരങ്ങൾ നടത്തുകയും മികച്ചതിന് ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനം നല്‌കുകയും ചെയ്തു .കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്‌തകം വായിക്കാൻ ലൈബ്രറിയിൽ സൗകര്യം ഒരുക്കി . സ്‌കൂൾ അടച്ചിരുന്ന സമയം സാധിക്കും വിധം വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനം നടത്തിപ്പോന്നു .അതിൻ്റെ ഭാഗമായി നല്ല അടിക്കുറിപ്പ് തയ്യാറാക്കൽ നടന്നു .
രാവിലെ 8 .30 മുതൽ വൈകുന്നേരം 4 .30 വരെ സ്കൂൾ ഗ്രന്ഥശാല പ്രവർത്തിക്കുന്നു .