എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം സാധ്യമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം സാധ്യമാക്കാം
ഒരു മനുഷ്യൻറെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമാണ് രോഗപ്രതിരോധശക്തി എന്നത്. ആരോഗ്യമുള്ള മനുഷ്യസമൂഹത്തിൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. ആരോഗ്യം നേടുക എന്നത് മനുഷ്യൻറെ ദിനചര്യയുമായി ബന്ധപ്പെട്ട് തന്നെ കിടക്കുന്നു. ഭക്ഷണവും ശുചിത്വവും വ്യായാമവും എല്ലാം ആരോഗ്യമുള്ള മനുഷ്യന് ജന്മം നൽകുന്നു. ആരോഗ്യത്തിലൂടെ രോഗപ്രതിരോധശക്തി നേടിയ ശരീരത്തിന് എന്തും ചെറുത്തു നിൽക്കാൻ സാധിക്കും. ശരീരത്തിൽ ഉണ്ടാകാവുന്ന പല പ്രശ്നങ്ങളെയും തോൽപ്പിച്ച് ആരോഗ്യം നില നിർത്താൻ സാധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ ശരിയായ ആരോഗ്യം നിലനിർത്താം.

ശരിയായതും കൃത്യമായതുമായ ഭക്ഷണശീലത്തിലൂടെ രോഗപ്രതിരോധശക്തി നിലനിർത്താം. ആഹാരത്തിൽ പാൽ, മുട്ട, മത്സ്യം മാംസം, പയർവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ , പഴവർഗങ്ങൾ ഇവയെല്ലാം ശരിയായ തോതിൽ ലഭിക്കേണ്ടത് ആവശ്യമാണ്. മാത്രമല്ല ശരീരത്തിന് ലഭിക്കേണ്ട വ്യായാമവും കിട്ടണം. കുട്ടികളെ സംബന്ധിച്ച് ഇത് കളികളിലൂടെ ലഭിക്കുന്നു. ശരിയായ ഉറക്കവും ആരോഗ്യത്തെ ബാധിക്കും കുട്ടികൾ എട്ടുമണിക്കൂർ ഉറങ്ങുന്നത് നല്ല വളർച്ചയ്ക്ക് സഹായിക്കും. ഇത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലൂടെ ശരിയായ ആരോഗ്യം നിലനിർത്താനും രോഗ വിമുക്തമായ ഒരു സമൂഹത്തെ വാർത്തെടു ക്കുവാനും സാധിക്കും.

സജിനി എസ്
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ