എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ഭീകരനായ രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരനായ രാജാവ്
ഒരിടത്ത് ഒരു കൊറോണ എന്ന രാജാവുണ്ടായിരുന്നു. ഈ രാജാവ് ജനിച്ചത് ചൈനയിലാണ്. കൊറോണ എന്ന രാജാവിന്റെ വിളി പേര് കൊവിഡ് - 19 എന്നാണ്. എല്ലാവരും ഈ രാജാവിനെ കൊവിഡ്- 19 എന്നാണ് വിളിക്കുന്നത്. നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും വിറപ്പിച്ച ഒരു രാജാവാണ് കൊറോണ. ഈ രാജാവ് ചൈനയിലെ ജനങ്ങളെ നശിപ്പിച്ചു. അതിനു ശേഷം അടുത്ത രാജ്യത്തെയും പിടികൂടി എല്ലാ രാജ്യങ്ങൾക്കും ഭീകരനായ രാജാവായി മാറി. അങ്ങനെ ഈ രാജാവ് ജാതിയെന്നില്ല മതമെന്നില്ല പണക്കാരനെന്നില്ല പാവപ്പെട്ടവനിന്നില്ല എല്ലാവരെയും ഈ രാജാവ് തന്റെ ഒരു വിരൽ തുമ്പിൽ നിറുത്തി. അങ്ങനെ ഈ രാജാവിനെ എല്ലാവർക്കും പേടിയായി തുടങ്ങി.

ഒന്ന് പുറത്തിറങ്ങുവാനോ വാഹനങ്ങളിൽ യാത്ര ചെയ്യാനോ ബന്ധുക്കളെ കാണുവാനോ കുട്ടികൾക്ക് സ്വതന്ത്ര്യമായി കളിക്കുവാനോ ഒന്ന് ആരാധനാലയങ്ങളിൽ പോകുവാനോ സാധിക്കാതെ ഒരു മുറിക്കുള്ളിൽ പേടിച്ച് വിറച്ച് കഴിയുന്ന ജനങ്ങൾ . അത്രയ്ക്ക് ഭീകരനാണ് കോവിഡ് - 19 എന്ന വൈറസ് . ഈ രാജാവിനെ നാടുകടത്താനായി നമ്മുടെ രാജ്യങ്ങളും സംസ്ഥാനങ്ങളും ജാതി മത വ്യത്യാസമില്ലാതെ ഒന്നു ചേർന്ന് എല്ലായിടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

എങ്ങനെയെങ്കിലും ഈ രാജാവിനെ ഒന്നു ചേർന്ന് ഏകലക്ഷ്യത്തോട് തന്നെ തുരത്തി ഓട്ടിക്കണം ഈ രാജാവ് ധാരാളം ജനങ്ങളെ കൊന്നൊടുക്കി. ഈ കൊറോണ വൈറസ് ബാധിച്ചാൽ ഒന്ന് തൊടുവാനോ കാണുവാനോ സംസാരിക്കുവാനോ കാണാൻ പറ്റാത്ത അവസ്ഥ. ആയതിനാൽ നമുക്ക് എല്ലാവർക്കും ഒന്നു ചേർന്ന് ഈ വൈറസിനെ എങ്ങനെ തുരത്തി ഓട്ടിക്കാം എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്.

കൊറോണ നാട് വാണീടും കാലo ... മാനുഷ്യരെല്ലാം ഒന്നുപോലെ..... ജാതിയുമില്ല മതവുമില്ല..... പൗരത്വ ബില്ല തൊട്ടില്ല താനും.... കള്ളവുമില്ല ചതിയുമില്ല റോഡിലോരപകട മൊട്ടില്ല താനുo ....

സെജോരാജ്.എസ്
4 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ