എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗ പ്രതിരോധവും
ഒരിക്കൽ ഒരു വല്യമ്മച്ചി ആശുപത്രിയിൽ ഡോക്ടറെ കാണാൻ വന്നു. വല്യമ്മച്ചിയെ കുറിച്ച് പറയുമ്പോൾ ഇപ്പോൾ അവർ താമസിക്കുന്നത് ഉൾ പ്രദേശത്താണ്. വാഹനങ്ങളൊന്നും കടന്നു പോകാത്ത സ്ഥലം. അനേകം ചെറിയ കുടിലുകൾ. ഓരോന്നിലും അഞ്ചും പത്തും ആളുകൾ. അവർക്ക് കുടിക്കാൻ ഞാൻ വെള്ളവും ഭക്ഷണവും എല്ലാം കിട്ടുന്നത് തന്നെ കഷ്ടപ്പെട്ടിട്ടാണ്. ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാൻ പറ്റുന്ന വഴികൾ. ചെറിയ നീരൊഴുക്കുകൾ ഉണ്ടെങ്കിൽ തന്നെയും അതിലെല്ലാം പ്രാണികൾ മുട്ടയിട്ടു പെരുകി ജലം മലിനമായി കിടക്കുന്നു. അമ്മച്ചി ഡോക്ടറോട് തൻറെ രോഗത്തെക്കുറിച്ച് പറഞ്ഞു. മരുന്നുകൾ എത്ര കഴിച്ചിട്ടും രോഗം മാറുന്നില്ല. എല്ലാം കേട്ടിരുന്ന ഡോക്ടർ അമ്മച്ചിയോട് മറുപടി പറഞ്ഞു. മരുന്നു മാത്രം കഴിച്ചിട്ട് കാര്യമില്ല. മരുന്ന് കഴിക്കുന്നതോടൊപ്പം ശരീരത്തിനാവശ്യമായ ആഹാരം കഴിക്കണം. ധാന്യങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും, മത്സ്യം, മാംസം, പാൽ, എന്നിവയും നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന ചക്കയും, മാങ്ങയും, പപ്പായയും എല്ലാം ഉൾപ്പെടുത്തണം. പഴകിയതും, കേടു വന്നതുമായ ആഹാരം കഴിക്കരുത്. ഇപ്രകാരം നമ്മുടെ ശരീരത്തെ രോഗത്തിൽ നിന്നും പിടിച്ചു നിർത്താൻ സാധിക്കും എന്ന് പറഞ്ഞ് ഡോക്ടർ അമ്മയ്ക്ക് മരുന്നു കൊടുത്തു വിടുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കുശേഷം ഡോക്ടറും സഹപ്രവർത്തകരും കൂടി വീടുകൾ സന്ദർശിച്ച് അവർക്ക് ഉപദേശം നൽകി. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി പഞ്ചായത്തിൻറെ നിർദ്ദേശപ്രകാരംഓരോ വീടുകളും സന്ദർശിച്ച് ഒടുവിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന അമ്മച്ചിയുടെ വീട്ടിലും എത്തി ആ വീടിനെയും പരിസരത്തെയും അവസ്ഥയും ആളുകളുടെ വൃത്തിയില്ലാത്ത സാഹചര്യങ്ങളെയും കാണുവാൻ സാധിച്ചു. അവർ ചുറ്റുവട്ടത്തുള്ള കുറച്ചു പേരെ വിളിച്ചു ഒരുമിച്ച് കൂട്ടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആഹാരം കഴിക്കുന്നതിനു മുൻപും അതിനു ശേഷം നല്ലതുപോലെ കൈകൾ രണ്ടും വൃത്തിയായി കഴുകണം. ആഹാരം കഴിച്ചതിനു ശേഷം കയ്യും വായും നല്ലതു പോലെ കഴുകിയാൽ അഴുക്കുകൾ മാറ്റുന്നതോടൊപ്പം നമുക്ക് നമ്മുടെ ശരീരത്തെയും സംരക്ഷിക്കാം. നാം വലിച്ചെറിയുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ അഴുകി കൊതുക്, ഈച്ച അതിലെ അണുക്കൾ നമ്മുടെ ശരീരത്തിലെത്തുന്നു. നമ്മുടെ പരിസരം വൃത്തിയാക്കുന്നതിലൂടെ നാം നമ്മെ തന്നെയാണ് വൃത്തിയാക്കുന്നത്. പരിസരത്ത് കുന്നുകൂടിയിരിക്കുന്ന ജീർണിച്ച വസ്തുക്കൾ കുഴിച്ചു മൂടുകയും, കരിയിലകൾ കൂട്ടി കത്തിച്ചു കളയുകയും, പ്രാണികൾ മുട്ടയിട്ടു പെരുകാതിരിക്കാൻ കെട്ടിക്കിടക്കുന്ന മലിനജലം വറ്റിച്ചു കളയുകയും ചെയ്യാം.

ഇപ്രകാരം നാം പരിസരം ശുചിയാക്കി നമ്മുടെ ശരീരത്തെ രോഗം വരാതെ പ്രതിരോധിച്ച് നിർത്താനും സാധിക്കും.

സിബിൻ സൈമൺ
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ