എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കരുതിയിരിക്കുക ജനങ്ങളേ നമ്മൾ
കരുതിയിരിക്കുക വീടിനുള്ളിൽ
ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി
കരുതിയിരിക്കുക കൂട്ടരേ നമ്മൾ
പിടിച്ചു പറിക്കലും കുത്തി കൊലകളും
കൈമുതലാക്കിയ ഈ തലമുറക്കാർ
കരുതിയിരിക്കുക ജാഗ്രതയോടെ
ഭൂലോകം ആകെ ജീവൻ പൊലിയുന്ന-
കാഴ്ചകൾ കണ്ടു മരവിച്ചു പോകുന്നു.
ജാതിമത ഭേദങ്ങളില്ലാതെ
അന്ത്യകർമ്മങ്ങളില്ലാതെ ഒരു കുഴിയിൽ
അന്തി ഉറങ്ങുന്ന കാഴ്ചകൾ-
വേദനാജനകമാം കാഴ്ചകൾ
കണ്ടു മനം മടുക്കുന്നു ജനജീവിതം
കൊറോണ എന്നൊരു വൈറസ് മൂലം
കുട്ടികൾക്കൊക്കെ ഭയാശങ്കയായി
വീടിനുള്ളിൽ തളച്ചിട്ട പോലൊരു തോന്നൽ
ഒന്ന് പുറത്തിറങ്ങുവാൻ കൊതിച്ചിടുന്നു
ഓർമ്മയിലെന്നും സൂക്ഷിക്കുവാൻ
ഭീതിജനകമാം ബാല്യം
ഭയക്കേണ്ടതില്ല കൂട്ടരേ നമുക്ക്
ധൈര്യമായ് നേരിടാം കൊറോണയെ

 

ആദിത്യൻ പി വി
1 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത