എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Recognition
SSLC 2019-20
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഹെഡ്മാസ്റ്റർസ് ഫോറം എല്ലാ വർഷവും നടത്തിവരുന്ന പ്രതിഭ സംഗമത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം വരിച്ച വിദ്യാലയങ്ങളെ DEO അനുമോദിക്കുന്നു. ട്രോഫി ഹെഡ്മിസ്ട്രസ്സ് സി. ജീനക്കു കൈമാറുന്നു. FULL A+ നേടിയ (37)വിദ്യാർഥികൾക്കു മെഡലുകളും സമ്മാനിച്ചു.
-
SSLC 2019-20
മരം ഒരു വരം
2018-19 വർഷത്തിൽ സീനിയർ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗവും ബജാജ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'മരം ഒരു വരം' പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട മേഖലയിലെ 16 വിദ്യാലയങ്ങൾക്ക് ഫലവൃക്ഷതൈകൾ നൽകിയതിൽ ഏറ്റവുമധികം തൈകൾ പരിപാലിച്ചതിനുള്ള പുരസ്കാരം എസ് സി ജി എച്ച് എസ് എസിലെ സൊക്കോർസൊ ഗൈഡിങ് കമ്പനിക്ക് ലഭിച്ചു. 2019 ജൂലൈ 5 ന് നടന്ന അനുമോദന യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് സ്വാഗതം ആശംസിച്ചു.ജില്ലാ കമ്മീഷണർ ശ്രീ എം സി വാസു സാർ പുരസ്കാരം സമ്മാനിച്ചു. സീനിയർ സ്കൗട്ട് വിഭാഗം പ്രസിഡന്റ് ശ്രീ രഘു മേനോൻ, സ്കൗട്ട് ജില്ലാ സെക്രട്ടറി പി ശശി ,പി ടി എ പ്രസിഡണ്ട് ശ്രീ സാബു പോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.
2019-20 മാള ഉപജില്ലാ തലമേള
മാള ഉപജില്ലാ തലത്തിൽ നടന്ന ശാസ്ത്ര-മൂഹ്യ ശാസ്ത്ര-ഐ.ടി-ഗണിത- പ്രവൃത്തി പരിചയമേളയിൽ സൊക്കോർസൊ ഹൈസ്ക്കൂളിന് ഉന്നത വിജയം.
- ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രമേളക്കും ഐടി മേളക്കും ഒന്നാം സ്ഥാനവും
- പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും
- ഗണിത ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും
- യു .പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
നാഷണൽ ബിൽഡർ അവാർഡ്
റോട്ടറി ക്ലബ് ഓഫ് കൊടുങ്ങല്ലൂരിൽ നിന്ന് - SR.LILLY PAUL. പി (എച്ച്എം)
മികവ് 2020
പരിപാടിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ 2018 - 19 അക്കാദമിക വർഷത്തിൽ 100 % വിജയം കരസ്ഥമാക്കിയ സൊക്കോർസോ വിദ്യാലയത്തെയും ,10, 12 ക്ലാസ്സുകളിൽ എ പ്ലസ്സ് നേടിയവരേയും, അക്കാദമിക കലാ കായിക മേളകളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം കരസ്ഥമാക്കിയവരേയും സൊക്കോർസൊ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ എം എൽ എ ശ്രീ. സുനിൽകുമാർ ട്രോഫി നൽകി അനുമോദിച്ചു . മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശോഭ സുരേഷ്, മികവ് 2020 പ്രോഗ്രാം കോഡിനേറ്റർ ശ്രീ. ഷാൻറി ജോസഫ്, ജനറൽ കൺവീനർ സാബു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.ഹൈസ്കൂൾ, പ്ലസ്ടു പിടിഎ പ്രസിഡണ്ടുമാരായ ശ്രീ സാബു എടാട്ടുക്കാരൻ, ശ്രീ ബേബി എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഫ്ലവററ്റ് സ്വാഗതമാശംസിക്കുകയും പ്രിൻസിപ്പൽ സി ലയ നന്ദി അർപ്പിക്കുകയും ചെയ്തു.
First and great venture among students
സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി കൊണ്ട് soccorso വിദ്യലയത്തിന്റെ ചരിത്രത്തിൽ വിശുദ്ധമായൊരു അധ്യായം എഴുതിച്ചേർത്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ....
"സർഗം 2016"
മാള സബ് ജില്ലയിൽ മികച്ച സ്കൂൾ സ്അവാർഡും മികച്ച യുപി ടീച്ചർ അവാർഡും (ശ്രീമതി ബീന പിഎൽ).
സേവനമിത്ര അവാർഡ് ജേതാവ്
- എസ്. സൂന (ഇരിചാലക്കുട എച്ച്എം ഫോറം).
ഡിസിഎൽ സിൽവർ സ്റ്റാർ അവാർഡ്
നന്മ
മാതൃഭൂമി യും വി.കെ.സി യും സംയുക്തമായി വിദ്യാലയങ്ങളിൽ നടത്തിയ 'നന്മ ' പദ്ധതിയുടെ വഴികളിലൂടെ ഒരു യാത്ര ..............
2015-16 ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ രണ്ടാം സ്ഥാനം
2016-17 സംസ്ഥാന തലം മൂന്നാം സ്ഥാനം 2017-18 തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ
2018-19 ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം