എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/ശുചിത്വമാണ് ആദ്യ പടി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് ആദ്യ പടി

എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ ആണ് മനു . മനു ഒരു മിടുക്കനായ കുട്ടിയായിരുന്നു. സാറിന്റെ നിർദ്ദേശപ്രകാരം എല്ലാ കുട്ടികളും ക്ലാസിനു മുൻപ് പ്രാർത്ഥനയ്ക്കുശേഷം നല്ല ഉണർവിനും മനശാന്തിക്കും വേണ്ടി ക്ലാസ് വരാന്തയിൽ ഇറങ്ങി നിന്ന് മൂന്നു മിനിറ്റ് പ്രകൃതി വീക്ഷിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിൽ പങ്കെടുക്കാത്തവർക്ക് തക്ക ശിക്ഷയും അധ്യാപകനിൽ നിന്നും ലഭിക്കാറുണ്ട്. ശിക്ഷയെ പേടിച്ച് കുട്ടികളും ഈ പതിവിൽ പങ്കെടുക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ ഈ പതിവിനു വിപരീതമായി കിരൺ എന്ന കുട്ടി മാത്രം ഒരുദിവസം പങ്കെടുക്കാതെ മാറിനിന്നു . ആ ക്ലാസിലെ ഏറ്റവും നല്ല കുട്ടി കിരൺ ആയിരുന്നു. അവൻ യൂണിഫോം എല്ലാം വളരെ വൃത്തിയായും ചിട്ടയായും ധരിച്ചു വന്നിരുന്നു. അവന്റെ കൈ അക്ഷരം വളരെ നന്നായിരുന്നു . സാർ തരുന്ന എല്ലാ ഹോം വർക്കുകളും കിരൺ ഭംഗിയായി ചെയ്തു വന്നിരുന്നു. അതിനാൽ മനുവിനെക്കാൾ മിടുക്കനാണ് കിരൺ എന്ന് മനുവിന് തോന്നിയിരുന്നു. അതിനാൽ അദ്ധ്യാപകൻ വന്നപ്പോൾ തന്നെ മനു എഴുന്നേറ്റുനിന്നു പറഞ്ഞു , കിരൺ മാത്രം ഇന്ന് പ്രകൃതി വീക്ഷണത്തിനു വന്നില്ല സാർ . അധ്യാപകൻ കിരണിനെ വിളിച്ച് വരാതിരുന്നത് കാരണമന്വേഷിച്ചു. അപ്പോൾ കിരൺ പറഞ്ഞു. സർ , ഞാൻ കുറച്ചു താമസിച്ചാണ് ഇന്ന് ക്ലാസ്സിൽ എത്തിയത്. അതിനാൽ പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും പ്രകൃതി വീക്ഷണത്തിനു പോയിരുന്നു . ഞാൻ ക്ലാസ് ശ്രദ്ധിച്ചപ്പോൾ വളരെ വൃത്തി ഹീനമായി കണ്ടു. വൃത്തിയുള്ള സ്ഥലത്ത് ഇരുന്നാല് ശ്രദ്ധയോടെ പഠിക്കാൻ ആകൂ . ശ്രദ്ധയോടെ പഠിച്ചാലേ നല്ല മാർക്ക് സ്വന്തമാക്കാൻ കഴിയൂ നല്ല മാർക്ക് സ്വന്തം ആക്കിയാലോ സംതൃപ്തനാക്കാൻ കഴിയൂ എന്ന് സാർ പഠിപ്പിച്ചത് അപ്പോൾ ഞാൻ ഓർത്തു. പിന്നെ ഞാൻ ഇവരുടെ കൂടെ പോകാതെ എല്ലാവർക്കും വേണ്ടി ക്ലാസ് വൃത്തിയാക്കി . അതിനാൽ എനിക്ക് പ്രകൃതി വീക്ഷണത്തിൽ പങ്കെടുക്കാനായില്ല. ഇതിന് സാർ എന്തു ശിക്ഷ തന്നാലും ഞാൻ സ്വീകരിച്ചു കൊള്ളാം. അപ്പോൾ അധ്യാപകൻ കിരണിനെ ശിക്ഷിക്കാതെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. നീ ചെയ്തത് ഒരു നല്ല പ്രവർത്തി ആയതിനാൽ ഞാൻ നിന്നെ ശിക്ഷിക്കുന്നില്ല. സീറ്റിൽ പോയിരുന്നോളൂ. ഇത് കേട്ടപ്പോൾ മനുവിന് കിരണിനോടുള്ള ദേഷ്യം മാറുകയും ബഹുമാനം കൂടുകയും ചെയ്തു. അങ്ങനെ അവൻ കിരണിന്റെ ആത്മാർത്ഥ സുഹൃത്തായി. അവർ പഠനത്തിലും സത് പ്രവർത്തികളിലും പങ്കാളികളായി.

അനീറ്റ ബെന്നി
9 ബി എസ്സ് സി ജി എച്ച് എസ്സ് എസ്സ് കോട്ടക്കൽ മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ