എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21
പ്രവേശനോത്സവം 2025
ജൂൺ 2 തിങ്കൾ
പ്രവേശനോത്സവം 2025
പാലിശ്ശേരി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി വിനോദ് ഉദ്ഘാടനം ചെയ്തു.
2025-2026അദ്ധ്യയന വർഷത്തിന് 2/06/2025 തിങ്കളാഴ്ച്ച തിരി തെളിഞ്ഞു.PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ MPTA പ്രസിഡന്റ്,പ്രിൻസിപ്പാൾ,SPC ഓഫീസർ ,സ്റ്റാഫ് പ്രതിനിധി മിനി ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ ശ്രീ എം എസ് ഗോപി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികളേയും USS,NMMS,MTSE, NCC SPC സ്കോളർഷിപ്പ് നേടിയ കുട്ടികളെ മൊമന്റോ നൽകി ആദരിച്ചു.തുടർന്ന് പുതുതായി സ്കൂളിലെത്തിയ കുട്ടികളെ അക്ഷരദീപം തെളിയിച്ച് മധുരം നൽകി ക്ലാസുകളിലേക്ക് ആനയിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്തു .