മലയാള ഭാഷാധ്യാപകൻ ശ്രീ.രാജു ആർ.സി.യുടെ നേതൃത്വത്തിൽ വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു. പ്രശസ്ത സാഹിത്യകാരന്മാരുടെ രചനകളടക്കം വളരെ വിപുലമായ ഗ്രന്ഥശേഖരം ഇവിടുത്തെ ഗ്രന്ഥശാലയുടെ പ്രത്യേകതയാണ്. ശാസ്ത്ര പുസ്തകങ്ങൾ, കഥകൾ ,ലേഖനങ്ങൾ, കവിത, തുടങ്ങി വിജ്‍ഞാനത്തിന്റെ അത്ഭുത ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനാവശ്യമായ എല്ലാ രചനകളും ഇവിടെ ലഭ്യമാണ്. പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച ഈ പുസ്തകാലയം ഞങ്ങലുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്.