എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യത്തിലേക്ക്...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ ആരോഗ്യത്തിലേക്ക്...
 ശുചിത്വം എന്നത് മാനവിക ജീവിതത്തിന്റെ അവശ്യഘടകങ്ങളിൽ  ഒന്നാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറണം. വ്യക്തിശുചിത്വം,  പരിസരശുചിത്വം,  ഗ്രഹ ശുചിത്വം എന്നിവ ശുചിത്വത്തിന്റെ  മുഖ്യ ഘടകങ്ങളാണ്. ഇവ നിലനിർത്തിയാൽ 90 ശതമാനം രോഗങ്ങളെയും  നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. ശുചിത്വ പരിപാലനത്തിന്റെ  പോരായ്മകളാണ് രോഗങ്ങൾക്ക് ഒരു പരിധിവരെ കാരണം. വ്യക്തി ശുചിത്വത്തിന്റെ  ഭാഗമായി മനുഷ്യൻ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇടയ്ക്കിടയ്ക്കും,  ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കൈ  കഴിക്കുന്നതിലൂടെ  അനവധി രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. കോളറ,  വയറുവേദന,  പനി എന്തിനേറെ ഇന്ന് ലോകത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന കോവിഡ്  19 എന്ന മഹാമാരി അടക്കം അനവധി വൈറസുകളെ പ്രതിരോധിക്കാൻ ഇത് കൊണ്ട്  സാധിക്കും.കോവിഡ്  19 എന്ന മഹാമാരി ബാധിച്ചപ്പോൾ ലോകാരോഗ്യസംഘടനയും സർക്കാരും  നിർദേശിച്ചത് ഇതു തന്നെയാണ്.


നഖങ്ങൾ കടിക്കരുത്, പകരം വെട്ടി വൃത്തിയാക്കുക. പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്ന് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ശരീരം കഴുകി വൃത്തിയാക്കുക. ഇടുന്ന വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക. നിരവധി വൈറസുകളെ തുരത്താൻ കഴിയുന്ന ഒന്നാണ് സൂര്യപ്രകാശം. വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നവയാണ് പരിസ്ഥിതി ശുചിത്വവും ഗ്രഹ ശുചിത്വവും. നമ്മൾ താമസിക്കുന്ന വീടും പരിസരവും ശുചീകരിക്കണം. ഗ്രഹ ശുചിത്വത്തിന്റെ ഭാഗമായി ദിനംതോറും വീട് അടിച്ചുവാരുകയും ഫാൻ ഉൾപ്പെടെ പൊടി തട്ടുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്യണം. പൊടി ചൊറി പോലുള്ള രോഗങ്ങൾക്ക് കാരണമാകും. രോഗാണു കലർന്ന ജലത്തിലൂടെയും രോഗം പടരുന്നു. മാലിന്യനിർമാർജനം, ശുദ്ധജലം മാത്രം ഉപയോഗിക്കാൻ, ഭക്ഷണപദാർത്ഥം സൂക്ഷ്മതയോടെ സൂക്ഷിക്കൽ എന്നിവയിലൂടെ ഒരു പരിധിവരെ രോഗം തടയാം.


ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ വെല്ലുവിളി യായി മാറുകയാണ് കോവിഡ് 19 എന്ന മഹാമാരി. അല്പം കരുതലുണ്ടായാൽ ഇതിനെ തരണം ചെയ്യാൻ നമുക്ക് സാധിക്കും.ഇതിന് ഏറ്റവും നല്ല മാർഗ്ഗം ശുചിത്വം തന്നെയാണ്. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖം സ്പർശിക്കാതിരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക തുടങ്ങിയവ നമ്മുടെ ശീലങ്ങളായി മാറണം. ഇതൊക്കെ ശീലമാക്കിയ രാജ്യങ്ങളിൽ കൊറോണയുടെ വ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക, മലിനജലം കെട്ടികിടക്കുക എന്നിവ പൂർണമായും ഒഴിവാക്കിയാൽ ഇത്തരം മഹാമാരിയിൽ നിന്ന് നമ്മുടെ സമൂഹത്തിന് രക്ഷ നേടാൻ സാധിക്കും. മനുഷ്യ നിലനിൽപ്പിന് ഭക്ഷണവും ശുചിത്വവും ഒരു നാണയത്തിന് ഇരുവശങ്ങൾ പോലെയാണ്.

{

സബ്‍ഹ.ഐ
9.F എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം