എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ അറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ കാലത്തെ അറിവുകൾ

എല്ലാവരും പറഞ്ഞു 2020 എന്ന വർഷം ലക്കി നമ്പർ ആണെന്ന്.ലക്കിയായ നമ്മൾ ലോക് ഡൗൺ ആയി വീട്ടിലായി.അതുകൊണ്ട് കൊറോണ കാലം നമ്മൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല .കൊറോണ വന്നതുകൊണ്ട് നമുക്ക് ഒരു പാട് നഷ്ടങ്ങൾ ഉണ്ടായി .നമ്മുടെ വിദ്യാഭ്യാസത്തേയും അത് ബാധിച്ചു. പണം ഉള്ളവനും ഇല്ലാത്തവനും തുല്യരാണന്ന് കൊവിഡ് 19 തെളിയിച്ചു. പണം അല്ല ഒന്നിന്റെയും അടിസ്ഥാനം. മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു .രക്തബന്ധങ്ങൾ പോലും അന്യോന്യം ഭയക്കുന്നു. ഇന്റർനെറ്റ് എന്ന ലോകത്ത് ഒതുങ്ങി കൂടിയവർ വീട്ടിലുള്ളവരെ ശ്രദ്ധിക്കാറില്ല .ലോക് ഡൗൺ ആയി വീട്ടിലിരുന്നപ്പോളാണ് കുടുംബവുമായി ഒത്തു ചേർന്ന് ഒരു ബന്ധമുണ്ടായത്. അവിടെ ഒരു പാട് സന്തോഷം ഉണ്ടെന്ന് അറിഞ്ഞു അതും കൊവിഡ് 19 ന് കഴിഞ്ഞു ലോക് ഡൗൺ വന്നതോട് വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ ഉണ്ടായി. ഫാസ്റ്റ് ഫുഡ് മാത്രം കഴിക്കുന്നവർ ഇപ്പോൾ അതും ഇല്ലാതെ ജീവിക്കാം എന്നും പഠിച്ചു കൊവിഡ് 19 തെളിയിച്ചു.കഞ്ഞിക്കും ചമ്മന്തിക്കും രുചിയോറെ ഉണ്ടെന്ന് അറിഞ്ഞു .ചക്കയും ,മാങ്ങയും ,വാഴപിണ്ടിയും ഒക്കെ മതി എന്നായി ചക്ക ഇത്ര രുചിയുള്ള ഫലമാണന്ന് അറിഞ്ഞില്ല. അതുപോലെ നമ്മുടെ ആരോഗ്യമന്ത്രിയായ ഷൈലജ ടീച്ചർ ഒരുപാട് നല്ല കാര്യങ്ങൾ നമ്മുക്ക് വേണ്ടി ചെയ്തു. അതു കൊണ്ട് നമുക്ക് അവരെ ഓർത്ത് അഭിമാനിക്കാം. അതുപോലെതന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അവരും നമ്മുടെ ജീവനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ കാഴ്ചവെച്ചു.ആതുരസേവനം ചെയ്യുന്നവരുടെ പങ്ക് വളരെ വലുതാണ് അവർ കുടുംബo മറന്ന് ,കുട്ടികളെ മറന്ന് അവരുടെ ജീവൻ മറന്നു നമുക്ക് വേണ്ടി പോരാടുന്നു .അതുപോലെ തന്നെ കേരള പോലീസും നാമെല്ലാവരും കൊറോണയെ ഭയന്ന് വീട്ടിലിരിക്കുമ്പോൾ അവർ അവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്യുന്നു. ആതുരസേവനത്തിലെ എല്ലാവർക്കും കേരള പോലീസിലെ എല്ലാവർക്കും ഒരു ബിഗ് സലൂട്ട് .അതുകൊണ്ട് നാമെല്ലാവരും നമ്മുടെ ജീവനുവേണ്ടി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകഴുകി കൊവിഡ് 19 നെ തുരത്തി ഓടിക്കുക നമ്മൾ ജയിച്ച് മുന്നേറുക. പ്രളയം എന്ന മഹാദുരന്തത്തെ ചെറുത്ത് തോൽപ്പിച്ച് ജീവിതം തിരിച്ച് പിടിച്ച നമ്മൾ ഈ കൊവിഡ് 19 നെയും അതിജീവിക്കും. നമ്മൾ മലയാളികൾ അല്ലേ. ഗോ കൊറോണ ഗോ ഞാൻ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൾ

ദിയ വിനോദ്
8.E എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം