കയ്യും മെയ്യും ശുചിയാണേ
വീടും തൊടിയും ശുചിയാണേ
നാടും നഗരോം ശുചിയാണേ
എല്ലാമെല്ലാം ശുചിയാണേ
പോരാ പോരാ പൊന്നുണ്ണീ
ഇവയെല്ലാമോ ശരിയാണേലും
മനുഷ്യമനസ്സുകൾ ശുചിയല്ലാ
ജീവിത വഴികൾ ശരിയല്ല
എങ്ങനെ അവയെ ശരിയാക്കാം
എന്തിനെയെല്ലാം നീക്കേണം
ചൊല്ലുക ചൊല്ലുക എന്നമ്മേ
ഞാനെന്നുള്ളം ശുചിയാക്കാം
കള്ളം ക്രൂരത അഴിമതിയിവയെ
നന്മ കൊണ്ട് അകറ്റിടാം സ്നേഹത്തിൻ പൊൻ മലരുകൾ കൊണ്ട്
നാളെതൻ വഴിയെ ശുചിയാക്കാം.