സമകാലിക ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രതിസന്ധികളിൽ മനോധൈര്യം പ്രകടിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൈഡിങ്ങ്പ്രസ്ഥാനം ഈ സ്കൂളിൽ സജീവമാണ് .രണ്ടു കമ്പനികളിലായ് പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 64 കുട്ടികൾ അംഗങ്ങളാണ്.ഗൈഡ് ക്യാപ്റ്റൻസ് ആയി സി . ജൈനിമോൾ ജോൺ , സി . സെലിൻ ലൂക്കോസ് എന്നിവർ പ്രവർത്തിക്കുന്നു .അച്ചടക്ക ബോധവും രാജ്യസ്നേഹവുമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനാ ഏറെ വര്ഷങ്ങളായി ഇവിടെ സജീവമായിപ്രവർത്തിക്കുന്നു. രണ്ടു കമ്പനികളിലായി കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു ആറാം ക്ലസുമുതൽ ഈ സംഘടനയിൽ ചേരുന്ന കുട്ടി പത്താംക്‌ളാസ് ആകുന്നതോടുകൂടി രാഷ്ട്രപതി അവാർഡിനു അര്ഹയായിത്തീരുന്നു. പ്രഥമ സോപാൻ,ദ്വിദീയ സോപാൻ ,ത്രിതീയ സോപാൻ എന്നിങ്ങനെ വിവിധ ടെസ്റ്റുകൾ പാസായത്തിനുശേഷമാണ് രാഷ്ട്രപതി അവാർഡിന് അർഹതനേടുക .വിവിധ ക്യാമ്പ്കളിലൂടെ സാമൂഹ്യ ജീവിതത്തിന്റെ ബാലപാഠങ്ങൾ അവർ പഠിക്കുന്നു .രാജ്യ പുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടി ഓരോ വർഷവും ഏകദേശം 15 കുട്ടികൾ വീതം എസ്.എസ് .എൽ. സി പരീക്ഷക്കു ഗ്രേസ് മാർക്ക് നേടുന്നു.കുട്ടികളുടെ വളർച്ചക്കും വികസനത്തിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായിപ്രവർത്തിക്കുന്നു
GuidesGuidesGuiding ClassMake TentGuides teach LP Students 2018Guides 2018Guides 2018