എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവർത്തനഫലമായി ഉണ്ടായരചനകൾ കുട്ടികൾതന്നെഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു. ക്ളാസ്റൂം പ്രവർത്തനഫലമായി ഉണ്ടായരചനകൾ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു. അഭിനയം, പത്രപ്രവർത്തനം തുടങ്ങിയതൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങൾ, ക്ളാസ് മാഗസിനുകൾ ,ചുവർപത്രങ്ങൾ തുടങ്ങിയവതയ്യാറാക്കിവരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്. ആഴ്ചയിലൊരിക്കൽ നടത്തുന്ന സർഗ്ഗോത്സവത്തിൽ എല്ലാ കുട്ടികളും പങ്കെടുക്കുന്നു. കലാസാഹിത്യവേദി സർഗ്ഗോത്സവത്തോടനുബധിച്ചു പ്രവിത്താനം സെൻറ് മൈക്കിൾസ് സ്കൂളിൽ വച്ചു നടത്തിയ മത്സരങ്ങളിൽ കഥാരചനയിൽ നേഹ ഷാജി ,കാർത്തിക ഗോപാൽ ,എലിസബത്ത് ഷാജി എന്നിവർ യഥാക്രമം ഒന്നും ,രണ്ടും ,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കവിതരചനയിൽ ഗീതാഞ്ജലി എസ്‌ ,അമല മരിയ ബിനോയ് എന്നിവർ രണ്ടും ,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.അഭിനയ മത്സരത്തിൽ സാന്ദ്ര ശശി ,വിഷ്ണുമായ ആർ എന്നിവർ രണ്ടും ,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു കഥകളി ശില്പശാല സംഘടിപ്പിക്കുകയുണ്ടായി .വിദ്യാരംഗം കലാസാഹിത്യവേദി

               കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യാഭിരുചികളെ വളർത്തി ആവിഷ്കാരശേഷി  ഉണ്ടാക്കുകയെന്നതാണ് ഈ വേദിയുടെ ലക്ഷ്യം .പതിവുപോലെ ഈ വർഷവും വേദി സജീവമാണ് . ഈ വർഷത്തെ കലാസാഹിത്യവേദി കൺവീനറായി കുമാരി വിഷ്ണുമായ. ആർ തിരഞ്ഞെടുക്കപ്പെട്ടു .വായന വാരത്തിൽ 10 എ, 10 സി  ഇനീ ക്ലാസ്സിലെ കുട്ടികൾ" വായന മരിക്കുന്നുവോ " എന്ന വിഷയത്തെകുറിച്ച്  സെമിനാർ നടത്തി . ഉപന്യാസം മലയാളം ,ഹിന്ദി ,ഇംഗ്ലീഷ്,   കഥാരചന -മലയാളം ഇംഗ്ലീഷ് ,ഹിന്ദി ,കവിതാരചന- ഇംഗ്ലീഷ് ,ഹിന്ദി, മലയാളം ,
എന്നിവയിൽ സ്കൂൾതല മതസരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .